ബെംഗളൂരു: സ്വകാര്യ,അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയോട് അഭ്യർത്ഥിച്ചു. “കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ലോക്ക്ഡൗണിൽ അവർ ഇപ്പോൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്, ” എന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി അധ്യാപകർ ഇപ്പോൾ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ…
Read MoreMonth: May 2021
ട്രാഫിക് നിയമലംഘനങ്ങൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ നടത്തുന്ന പരിശോധന താൽക്കാലികമായി നിർത്താനും നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഡിജിറ്റലായി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി നിരത്തുകളിൽ പെട്രോളിംഗ് നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. “ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ അനുസരിക്കണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിരവധി പേർ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയും…
Read Moreആവശ്യക്കാർക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ഡോക്ടർമാരെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പിടികൂടി.
ബെംഗളൂരു: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നല്‍കിവന്നിരുന്ന രണ്ട് ഡോക്ടർമാരടങ്ങുന്ന സംഘത്തെയും പോലീസ് പിടികൂടി. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. ഡോ ബി ശേഖർ, പ്രജ്വല, ജി കിഷോർ, വൈ മോഹന്‍ എന്നിവരാണ് പിടിയിലായത്. അത്യാവിശ്യ കൊവിഡ് മരുന്നുകൾ ഉയർന്ന വിലയീടാക്കി ഇവർ കരിഞ്ചന്തയില്‍ മറിച്ചു വിറിറിരുന്നതായും പോലീസ് കണ്ടെത്തി. റെഡെസിവിർ ഒരു വയല്‍ 25000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘത്തെ കുടുക്കിയത്.
Read Moreജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി; നഗരത്തിൽ കർശ്ശനമായി നടപ്പാക്കും.
ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. മുൻപ് മെയ് 24 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്, അത് ജൂൺ 7 രാവിലെ 6 മണിവരെയാണ് നീട്ടിയത്. സമ്പൂർണ ലോക്ക്ഡൗണിൽ ഇതുവരെ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ലഭിക്കും എന്നാൽ 9:45 ന് ജനങ്ങൾ വീട്ടിലെത്തിയിരിക്കണമെന്ന് യെദിയൂരപ്പ ഇന്ന് നടത്തിയ…
Read Moreനഗര ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 32218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52581 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 24.22 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52581 ആകെ ഡിസ്ചാര്‍ജ് : 1829276 ഇന്നത്തെ കേസുകള്‍ : 32218 ആകെ ആക്റ്റീവ് കേസുകള്‍ : 514238 ഇന്ന് കോവിഡ് മരണം : 353 ആകെ കോവിഡ് മരണം : 24207 ആകെ പോസിറ്റീവ് കേസുകള്‍ : 2367742 ഇന്നത്തെ പരിശോധനകൾ…
Read Moreജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിൻ മറിച്ച് വിറ്റു; ഡോക്ടർ ഉൾപ്പെടെ 3 പേർ പിടിയിൽ.
ബെംഗളൂരു: കോവിഡ് വാക്സിന്‍ മറിച്ചുവിറ്റ ഡോക്ടറുൾപ്പെടെ മൂന്നുപേർ സിറ്റി പോലീസിന്‍റെ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന്‍ 500 രൂപയ്ക്കാണ് ഇവർ മറിച്ചു വിറ്റിരുന്നത്. മഞ്ജുനാഥനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുൾപ്പെടെ 3 പേരാണ് പോലീസിന്‍റെ പിടിയിലായത്. ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന്‍ ഡോക്ടർ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി. തുടർന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ്…
Read Moreഒരു മാസത്തിനിടക്ക് നഗരത്തിൽ മരിച്ചത് ഹോംഐ സൊലേഷനിൽ കഴിഞ്ഞ 778 കോവിഡ് രോഗികൾ.
ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ ഈ മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. ബി ബി എം പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ…
Read Moreസംസ്ഥാനത്ത് കുട്ടികൾക്ക് അതിവേഗം കോവിഡ് പടരുന്നു
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികള്‍ക്ക് ഇടയിലും കോവിഡ് പടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും. രണ്ടുമാസത്തിനിടെ 39,846 പിഞ്ചു കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ചതിന് ശേഷം മാര്‍ച്ച്…
Read Moreഅച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു; 9 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ് അനാഥയായി
ബെംഗളൂരു: മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. 9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. കുഞ്ഞ് ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കൾ…
Read Moreവീടുകളിൽ ഒറ്റപ്പെട്ടുപോയ രോഗികൾക്ക് ഭക്ഷണമെത്തിച്ച് മലയാളികളടങ്ങുന്ന കൂട്ടായ്മ
ബെംഗളൂരു: നഗരത്തിൽ ലോക്ഡൗൺ കാലത്ത് കോവിഡ് രോഗികൾക്ക് ഭക്ഷണം പാകംചെയ്ത് വീടുകളിലെത്തിച്ചു നൽകുകയാണ് മലയാളികളുൾപ്പെട്ട ‘കൊറോണ കെയർ ബെംഗളൂരു’ എന്ന പേരിൽ നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കി രണ്ടു നേരത്തെ ഭക്ഷണമാണ് അവർ രോഗികളുടെ വീട് തേടിപ്പിടിച്ച് എത്തിക്കുന്നത്. കോവിഡ് രോഗികളുടെ വീടുകൾ തേടിയെത്തുന്ന ഈ ഭക്ഷണപ്പൊതികളിൽ ചോറും സാമ്പാറും തോരനും ചപ്പാത്തിയും പപ്പടവും മുട്ടയുമൊക്കെ ചേർന്ന സ്വാദിഷ്ഠമായ വിഭവങ്ങളുണ്ട്. വളരെ ചിട്ടയോട്കൂടിയുള്ള പ്രവർത്തന രീതിയാണ് ഇവരുടേത്. വനിതകളുൾപ്പെടെ 25 വൊളന്റിയർമാരാണ് രംഗത്തുള്ളത്. അടുക്കളയിൽ അഞ്ചുപേർ പാചകത്തിലേർപ്പെടുന്നു.…
Read More