ബെംഗളൂരു : കൊള്ള നിരക്ക് ആവശ്യപ്പെട്ട ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
24 ന് രാത്രി 9 മണിക്കാണ് സംഭവം, ജയദേവ ആശുപത്രിയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാളിലെ ശ്മശാനത്തിലേക്ക് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതശരീരം എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 18000 രൂപ.
3000 രൂപ മാത്രമേ മരിച്ച ആളുടെ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.. ബാക്കി പിന്നീട് നകാം എന്നറിയിച്ചിരുന്നു.
എന്നാൽ ശ്മശാനത്തിന് പുറത്ത് നടപ്പാതയിൽ മൃതദേഹം ഇറക്കി വെക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ.
മരിച്ചയാളുടെ ഭാര്യ മൃതദേഹത്തിനരികെ ഇരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.
വിഷയത്തിൽ പോലീസ് ഇടപെടുകയും ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡ്രൈവർ ശരത് ഗൗഡക്കെതിരെയും ആംബുലൻസ് ഉടമ നാഗേഷിനെതിരെയും പോലീസ് കേസെടുത്തു. 2 ആംബുലൻസുകൾ പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Ambulance driver demanded 18k to ferry body to crematorium from hospital.Inhuman that he was,left the body outside the crematorium as money was not paid by the attendant.He is now behind bars. Report such barbaric acts for swift action#timetobehuman @CPBlr @BlrCityPolice pic.twitter.com/b9mLL5QCuQ
— DCP North East (@DCPNEBCP) May 28, 2021