നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം: വിശദാംശങ്ങൾ

ബെംഗളൂരു: മൈസൂർ റോഡിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന രാമ വേണുഗോപാല സ്വാമി രഥോത്സവത്തിന്റെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഏപ്രിൽ 1 വരെ ഗതാഗത നിർദ്ദേശം പുറപ്പെടുവിച്ചു.

മാർച്ച് 31 ന് രാവിലെ 8 മുതൽ ഏപ്രിൽ 1 ന് രാവിലെ 10 വരെ കെഎസ്ആർടിസി, ബിഎംടിസി ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും മൈസൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും നിരോധിച്ചിരിക്കുന്നു.

വാഹനങ്ങൾ മൈസൂർ റോഡിലെ ഹൊസ ഗുഡ്ഡഡഹള്ളി ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് ടിംബർ യാർഡ് വഴി മുനേശ്വര ബ്ലോക്കിലെ 50 അടി റോഡിലൂടെ ഹൊസകെരെഹള്ളി വഴി ദേവഗൗഡ സർക്കിളിലെത്തി നായണ്ടഹള്ളി ജംഗ്ഷനു സമീപം മൈസൂർ റോഡിൽ വീണ്ടും എത്തി ചേരാം.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

വെസ്റ്റ് ഓഫ് ചോർഡ് റോഡിൽ വിജയനഗറിൽ നിന്ന് മൈസൂർ റോഡിലേക്കുള്ള വാഹനങ്ങളും ഭെൽ ജംഗ്ഷനിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന വാഹനങ്ങളും ബാപ്പുജി നഗർ ജംഗ്ഷനിലും കെഎസ്ആർടിസി ജംഗ്ഷനിലും യു-ടേൺ എടുക്കാൻ അനുവദിക്കില്ല. പകരം ബാപ്പുജി നഗർ മേൽപ്പാലം വഴി മൈസൂർ റോഡുമായി ബന്ധിപ്പിക്കാം. ഹൊസകെരെഹള്ളി, ബനശങ്കരി, ബയതരായണപുര എന്നിവിടങ്ങളിൽ നിന്ന് മൈസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഹൊസ ഗുഡ്ഡഡഹള്ളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 50 അടി റോഡ്, ദേവഗൗഡ സർക്കിൾ വഴി നായൻഡഹള്ളി ജംഗ്ഷനിൽ എത്തിച്ചേരാം.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

നായണ്ടഹള്ളി, പിഇഎസ് യൂണിവേഴ്‌സിറ്റി, കേരെക്കൊടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ആ റോഡുകൾ താൽക്കാലികമായി വൺവേ റൂട്ടിലേക്ക് മാറ്റുകയും ചെയ്‌തു.

നായണ്ടഹള്ളിയിൽ നിന്നും പിഇഎസ് യൂണിവേഴ്സിറ്റിയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് വീരഭദ്ര നഗർ സിഗ്നൽ കടന്ന് പിഇഎസ് യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് പോകാം എന്നും അറിയിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts