ബെംഗളൂരു : കൊള്ള നിരക്ക് ആവശ്യപ്പെട്ട ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 24 ന് രാത്രി 9 മണിക്കാണ് സംഭവം, ജയദേവ ആശുപത്രിയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാളിലെ ശ്മശാനത്തിലേക്ക് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതശരീരം എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 18000 രൂപ. 3000 രൂപ മാത്രമേ മരിച്ച ആളുടെ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.. ബാക്കി പിന്നീട് നകാം എന്നറിയിച്ചിരുന്നു. എന്നാൽ ശ്മശാനത്തിന് പുറത്ത് നടപ്പാതയിൽ മൃതദേഹം ഇറക്കി വെക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ. മരിച്ചയാളുടെ ഭാര്യ മൃതദേഹത്തിനരികെ ഇരിക്കുന്ന ചിത്രം…
Read MoreDay: 28 May 2021
ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷത്തിന് താഴെ;നഗര ജില്ലയിൽ 2 ലക്ഷത്തിന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 22823 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52253 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 16.42 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52253 ആകെ ഡിസ്ചാര്‍ജ് : 2146621 ഇന്നത്തെ കേസുകള്‍ : 22823 ആകെ ആക്റ്റീവ് കേസുകള്‍ : 372373 ഇന്ന് കോവിഡ് മരണം : 401 ആകെ കോവിഡ് മരണം : 27806 ആകെ പോസിറ്റീവ് കേസുകള്‍ : 2546821 ഇന്നത്തെ പരിശോധനകൾ…
Read Moreസ്വകാര്യ മേഖലയിലെ കോവിഡ് വാക്സിൻ കുത്തിവെപ്പിൻ്റെ സർവ്വീസ് ചാർജ്ജ് നിജപ്പെടുത്തി സർക്കാർ ഉത്തരവ്.
ബെംഗളൂരു : സ്വകാര്യ മേഖലയിലെ കോവിഡ് വാക്സിൻ കുത്തിവെപ്പിൻ്റെ സർവ്വീസ് ചാർജ്ജ് 200 രൂപയായി നിജപ്പെടുത്തി സർക്കാർ ഉത്തരവ്. വാക്സിൻ കുത്തിവെപ്പിന് മുൻപ് ഈടാക്കായിരുന്നത് 100 രൂപയായിരുന്നു.എന്നാൽ വാക്സിൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വലിയ ചിലവ് വരുന്നതിനാൽ 300 രൂപയാക്കി ഉയർത്തണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ്ങ് ഹോംസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഓരോ ഡോസിനും സർവ്വീസ് ചാർജ്ജ് 200 രൂപയിൽ കൂടുതൽ വാക്സിൻ കുത്തിവെപ്പിനായി ഈടാക്കാൻ പാടില്ല എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ ട്വിറ്ററിലൂടെ അറിയിച്ചു. വാക്സിനേഷൻ സർവ്വീസ് ചാർജ്ജായി പല സ്വകാര്യ ആശുപത്രികളും വ്യത്യസ്തമായ നിരക്ക്…
Read Moreരക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി
ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ് പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശിൽ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്തുടർന്ന് പിടികൂടിയ സംഘം നഗരത്തിൽ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വീഡിയോ പകർത്തി സൂക്ഷിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ്…
Read Moreയുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർ നഗരത്തിൽ പിടിയിൽ
ബെംഗളൂരു: യുവതിയെ ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കുറ്റവാളികളെ തേടി അസം പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. I appeal the citizens to help the Police of all the States and Union Territories🙏 https://t.co/prLE7aydGP — Kiren Rijiju (मोदी का परिवार) (@KirenRijiju) May 27, 2021 ഈ അഞ്ച് പേരാണ് നഗരത്തിൽ പോലീസിന്റെ പിടിയിലായത്. യുവതിയെ പീഡിപ്പിച്ചരുടെ കൂടെയുള്ള മറ്റൊരു വനിതയെ അടക്കമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അഞ്ചു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി…
Read Moreഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ്; 9 സ്കൂളുകൾക്കെതിരെ പരാതി
ബെംഗളൂരു: വിദ്യാഭ്യാസവകുപ്പിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്ന ഒമ്പതു സ്കൂളുകൾക്കെതിരേ കർണാടക പ്രൈവറ്റ് സ്കൂൾസ് പേരന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകി. ഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ് ഈടാക്കുന്നുവെന്നും മുഴുവൻ ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ മൂല്യനിർണയം തടയുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് മഹാലക്ഷ്മിപുരം, രാജാജിനഗർ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് അനുമതിയില്ലാതെ 2021-22 അധ്യയന വർഷത്തെ ക്ലാസ് നടത്തിയതിന്റെ പേരിൽ വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു. ഈ സ്കൂളുകളോട് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. മറ്റ് സ്വകാര്യ സ്കൂളുകൾക്കെതിരെയുള്ള പരാതികളിന്മേൽ…
Read Moreലോക്ക് ഡൗൺ നീട്ടിയതുകൊണ്ട് കോവിഡ് വ്യാപനത്തിൽ വൻ കുറവ് വന്നില്ല !
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത് കൊണ്ട് കോവിഡ് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കുറക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ പഠനം. ഈ മാസം 10 മുതൽ എർപ്പെടുത്തിയ ലോക്ക്ഡൗണും കർഫ്യൂവും 80% വരെ ഫലപ്രദമായിരുന്നു എന്ന് ഗവേഷകർ പറയുന്നു. എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ അത് 36% മാത്രമേ ഫലം നൽകിയുള്ളൂ. 19 മുതൽ 25 വരെ പ്രതീക്ഷിച്ചതിലും അധികം കോവിഡ് റിപ്പോർട്ട് ചെയ്തതായും ഐ.ഐ.എസ്.സി യിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ലോക്ക് ഡൗൺ നീട്ടിയതുകൊണ്ട് ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ കുമെന്ന…
Read Moreകോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഡ്രൈവർമാർക്കുള്ള സർക്കാർ സഹായത്തിന് സേവ സിന്ധു വഴി അപേക്ഷിക്കാം.
ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വിവിധ മേഖലയിലുള്ള ജനവിഭാഗങ്ങൾക്ക് സർക്കാർ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് വേണ്ട അപേക്ഷ സേവ സിന്ധു പോർട്ടൽ വഴി നൽകാം എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 3000 രൂപ വീതമാണ് ലഭിക്കുക. 3 ലക്ഷത്തോളം അപേക്ഷകൾ ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വാഹനത്തിന് ഒരു അപേക്ഷ എന്ന നിലക്കാണ് പരിഗണിക്കുന്നത്, അതു കൊണ്ടു തന്നെ വാടകക്ക് വാഹനമെടുത്ത് സർവ്വീസ് നടത്തുന്നവർക്ക് ഈ ഘട്ടത്തിൽ ആശ്വാസധനം ലഭ്യമാകില്ല എന്ന് യൂണിയനുകൾ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ കോവിഡ്…
Read Moreമരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി; പരാതി നൽകിയതോടെ കോവിഡ് രോഗിയെ പുറത്താക്കി
ബെംഗളൂരു: കോവിഡ് രോഗികൾക്കുള്ള റെംഡെസിവിർ മരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകിയതോടെ കോവിഡ് രോഗിക്ക് നിർബന്ധിത ഡിസ്ചാർജ്. ജെ.പി. നഗർ സ്വദേശിനിയായ കോവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ റെംഡെസിവിർ മരുന്നിന് ഡോക്ടർമാർ കുറിച്ചുനൽകി. പുറത്തുനിന്ന് ലഭ്യമല്ലാത്തതിനാൽ 15,000 രൂപ മരുന്നിന് നൽകണമെന്നായിരുന്നു ആശുപത്രി അധികൃതർ രോഗിയുടെ ബന്ധുക്കളെ അറിയിച്ചത്. ഇത്രയുംതുക കൈവശമില്ലാത്തതിനാൽ ബന്ധുക്കൾ കോർപ്പറേഷൻ ഡ്രഗ് ഇൻസ്പെക്ടറുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്തദിവസം തന്നെ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ മരുന്ന് എത്തിക്കുകയും ചെയ്തു. ഇതോടെ ആശുപത്രിക്കെതിരേ അധികൃതർക്ക് പരാതി നൽകിയെന്ന്…
Read More