കോവിഡ് രോഗികൾക്കായി 500 ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ

ബെംഗളൂരു: ഓരോ ബി‌ ബി‌ എം‌ പി മേഖലയിലും കോവിഡ് രോഗികൾക്കായി 500 ഐ സിയു കിടക്കകൾ സ്ഥാപിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസറായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമ്മീഷണർ ഹർഷ പി എസ് നെ സംസ്ഥാന സർക്കാർ നിയമിച്ചു. കിടക്കകളുടെ എണ്ണം  വർദ്ധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) ഫണ്ടുകൾ തങ്ങളുടെ ടീം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹർഷ മാധ്യമങ്ങളോട് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 86 ഗുരുതര പരിചരണ വിഭാഗം കിടക്കകളുള്ള ഒരുമോഡുലാർ ഐസിയു യൂണിറ്റ് സ്ഥാപിക്കാൻ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മുന്നോട്ട് വന്നിട്ടുണ്ട് എന്ന് അദ്ദേഹംപറഞ്ഞു. കുഷ്ഠരോഗ…

Read More

ആക്റ്റീവ് കോവിഡ് കേസുകൾ 6 ലക്ഷത്തിന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 41664 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34425 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 35.20 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34425 ആകെ ഡിസ്ചാര്‍ജ് : 1544982 ഇന്നത്തെ കേസുകള്‍ : 41664 ആകെ ആക്റ്റീവ് കേസുകള്‍ : 605494 ഇന്ന് കോവിഡ് മരണം : 349 ആകെ കോവിഡ് മരണം : 21434 ആകെ പോസിറ്റീവ് കേസുകള്‍ : 2171931 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65%;കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചത് 5000 കോവിഡ് രോഗികൾ

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചത് 5000ത്തിൽ അധികം കോവിഡ് രോഗികൾ. മേയ് 7 മുതൽ 13 വരെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3500 പേരാണ്. കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ ആരോഗ്യ വ്യവസ്ഥയെ ആകമാനം തകിടംമറിച്ചിരിക്കുകയാണ്‌. ഈ മാസത്തിൽ കഴിഞ്ഞ ഒരാഴ്ചത്തെ മരണ നിരക്ക് ആദ്യ ആഴ്ചയെക്കാൾ ഇരട്ടിയിലധികമാണ്. ഇവയിൽ 2700 മരണങ്ങളും നഗരത്തിലാണ് സംഭവിച്ചത്. സംസ്ഥാനത്ത് മേയ് മാസത്തിൽ ദിവസേനയുള്ള ഏകദേശ മരണ നിരക്ക് 400 ആണെങ്കിൽ അതിൽ 200ൽ അധികവും കോവിഡ് മരണങ്ങൾ സംഭവിക്കുന്നത് നഗരത്തിലാണ്. കഴിഞ്ഞ 14 മാസത്തിൽ…

Read More

നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: അടുത്ത രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിൽ പലയിടങ്ങളിലും വൈകുന്നേരങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. സർജാപുര, ലക്കസാന്ദ്ര, എഛ്.എസ്.ആർ. ലേഔട്ട്, കോറമംഗല, ബസവനഗുഡി, ബലണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ശക്തമായ മഴമൂലം നഗരത്തിലെ പലയിടങ്ങളിലും വൈകീട്ട് വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. മണിക്കൂറുകൾക്കുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്. കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനത്തെ വൈദ്യുതി മുടക്കം ബാധിക്കാതിരിക്കാനുള്ള സൗകര്യങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്നാണ്…

Read More

ബി.ബി.എം.പിക്ക് വിവിധ സംഘടനകളിൽ നിന്ന് സംഭാവനയായി ലഭിച്ചത് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ.

 ബെംഗളൂരു: മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസത്തിന് ശേഷം ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികക്ക് വിവിധ സംഘടനകളിൽ നിന്ന് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവനയായി ലഭിച്ചു. ഞങ്ങൾക്ക് ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചത്, കൂടാതെ നിരവധി പ്രപ്പോസലുകൾ കൂടി പരിശോധിച്ച് വരുകയാണ്, ” എന്ന് പദ്ധതിയുടെ ചുമതലയുള്ള ഓഫീസർ (ജോയിന്റ് കമ്മീഷണർ എസ്‌ഡബ്ല്യുഎം) സർഫരാസ് ഖാൻ പറഞ്ഞു. കോവിഡ് കെയർ സെന്ററുകളിലും (സിസിസി) ട്രയേജ് സെന്ററുകളായി പരിവർത്തനം ചെയ്ത പ്രസവ ആശുപത്രികളിലും ആയി 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ സ്റ്റാർട്ട്–അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ആക്റ്റ് ഗ്രാന്റ്സ് ഇന്നുവരെ 616 കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കെ‌എ‌എ‌എഫ്,…

Read More

ഇനിമുതൽ കോവിഡ് സ്ഥിരീകരിച്ചാൽ ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തും

ബെംഗളൂരു: ഇന്നുമുതൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ വീടുകളിൽതന്നെ നേരിട്ട് ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയുമായി സർക്കാർ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് കർമസമിതി മേധാവിയുമായ അശ്വത് നാരായൺ പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ അടങ്ങിയ ‘ഐസോലേഷൻ കിറ്റ്’ ലഭ്യമാക്കും. ഐസോലേഷൻ കിറ്റിൽ ആന്റിബയോട്ടിക് മരുന്നുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ, വിറ്റാമിൻ ഗുളികൾ, പനി, ജലദോഷം, ഛർദ്ദി തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ അഞ്ചുലക്ഷം കിറ്റുകളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. മരുന്നുകിറ്റുകൾ എത്തിക്കുമ്പോൾ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയതായി…

Read More

127 ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നു:മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് മൊത്തം 127 ഓക്സിജൻ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻസംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ഉൽപാദന യൂണിറ്റുകളിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 62 സ്ഥാപനങ്ങളും, കേന്ദ്രംഅനുവദിച്ച 28 എണ്ണവും, എൻ‌ എച്ച്‌ എ‌ ഐ യുടെ 24 എണ്ണവും, സി‌എസ്‌ആറിന് കീഴിൽ 11 എണ്ണവും, വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

Read More

കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു.

ബെംഗളൂരു: വാക്സിനേഷൻ വിദഗ്ധരുടെ ശുപാർശകൾ ചൂണ്ടിക്കാട്ടി രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലുള്ള ഇടവേള 12-16 ആഴ്ച വരെയായി പുതുക്കിയതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. “2 ഡോസുകൾക്കിടയിലുള്ള കോവിഷീൽഡ് വാക്സിനേഷന്റെ 6 മുതൽ 8 ആഴ്ച വരെയുള്ള മുൻ നിശ്ചയിച്ച ഇടവേള, 12 മുതൽ 16 ആഴ്ച വരെ ആയി പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ചകൾ പൂർത്തിയായിട്ടില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. എന്നിരുന്നാലും, പുതുക്കിയ സമയ ഇടവേള കോവിഷീൽഡിന് മാത്രമാണ് ഉള്ളതെന്നും കോവാക്സിൻ വാക്‌സിന് ഇത് ബാധകമല്ലെന്നും കുറിപ്പിൽ…

Read More
Click Here to Follow Us