ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിബിഎംപിയുടെ സെൻട്രൽ അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്.
ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബിബിഎംപി പരാമർശിക്കുന്ന കോവിഡ്19 രോഗികൾക്കായി അനുവദിച്ച കിടക്കകളുടെ എണ്ണവും ഉണ്ടായിരിക്കണം.
“മുകളിലുള്ള ഡാറ്റ ബിബിഎംപിയുടെ സെൻട്രൽ ബെഡ് അലോക്കേഷൻ സിസ്റ്റത്തിന്റെ ഡാറ്റയുമായിസ്ഥിരീകരിക്കണം,” എന്നും കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.