ബെംഗളുരു : മുഖ്യമന്ത്രി യെദിയൂരപ്പക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു.ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി തന്നെ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
തനിക്ക് ചെറിയ രീതിയിൽ പനി ഉണ്ട്, പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഞാൻ സുഖമായിരിക്കുന്നു. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് ,മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Upon having mild fever, today I got tested for Covid-19 and my report has come out positive. Although I am doing fine, I am being hospitalised based on the advise of doctors. I request all those who have come in my contact recently to be observant and exercise self-quarantine.
— B.S. Yediyurappa (@BSYBJP) April 16, 2021
78 കാരനായ യെദിയൂരപ്പക്ക് 2020 ആഗസ്റ്റ് 2 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ഉത്തര കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു മുഖ്യമന്ത്രി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.