ബസ് സമരം തുടരുന്നു;ജീവനക്കാരുടെ ഇടയിൽ ഭിന്നത; നട്ടം തിരിഞ്ഞ് യാത്രക്കാർ.

ബെംഗളൂരു : കർണാടക ആർ.ടി.സി. ജീവനക്കാരുടെ സമരം നാലാം ദിവസം തുടരുമ്പോൾ സാധാരണ യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

ട്രെയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്.

ബെളഗാവി ജില്ലാ കളക്ടറെ അനുമതിയില്ലാതെ സന്ദർശിക്കാൻ ശ്രിക്കുകയം പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്ത തൊഴിലാളി യൂണിയൻ നേതാവ് കോടിഹളളി ചന്ദ്രശേഖറിനേയും 25 പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

30 ജില്ലകളിലായി 652 സർവീസുകൾ ഇന്നലെ നടത്തി. ജോലിക്ക് ഹാജരാകാതെ ഇരുന്ന 74 പേരെ ഇന്നലെ സ്ഥലം മാറ്റി.

അതേ സമയം ജീവനക്കാർക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്, ആറാം ശമ്പള കമ്മീഷൻ പ്രകാരമുള്ള വേതനം ആവശ്യപ്പെട്ടാണ് പ്രധാനമായും സമരം നടത്തുന്നത്.

ഈ സാഹചര്യത്തിൽ 8% വേതന വർദ്ധനവ് മാത്രമേ നൽകാൻ കഴിയൂ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കിിയിട്ടുണ്ട്.

സമരം നീട്ടിക്കൊണ്ട് പോകുന്നത് കോർപറേഷനും ജീവനക്കാർക്കും ഗുണകരമാകില്ല,8% വേതന വർദ്ധനവ് അംഗീകരിക്കാൻ തയ്യാറാണ് എന്ന് ബി.എം.ടി.സി.എംപ്ലോയീസ് യൂണിയൻ കെ പ്രകാശ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts