ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 4553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2060 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.79 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2060 ആകെ ഡിസ്ചാര്‍ജ് : 963419 ഇന്നത്തെ കേസുകള്‍ : 4553 ആകെ ആക്റ്റീവ് കേസുകള്‍ : 39092 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 12625 ആകെ പോസിറ്റീവ് കേസുകള്‍ : 1015155 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 4 April 2021
ജിമ്മുകൾക്ക് നിയന്ത്രണത്തിൽ ഇളവ്.
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജിമ്മുകൾ അടച്ചിടണം എന്ന കർണാടക സർക്കാറിൻ്റെ നിർദ്ദേശത്തിൽ ഇളവ് വരുത്തി. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യാർത്ഥിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. 50%ൽ അധികം ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. സാനിറ്റൈസർ, മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഉപയോഗത്തിന് ശേഷം ഓരോ ഉപകരണങ്ങളും ശുദ്ധീകരിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കോവിഡ് കാലം കഴിയുന്നത് വരെ സ്ഥാപനം അടച്ചിടേണ്ടതായി വരും.
Read Moreകേരളത്തിൽ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…
Read Moreകോറമംഗലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.
ബെംഗളൂരു : കോറമംഗലയിലൂടെ ഈ അടുത്ത കാലത്ത് യാത്ര ചെയ്തവരോട് അവിടുത്തെ ഗതാഗതക്കുരുക്കിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. 80 ഫീറ്റ് റിംഗ് റോഡിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണം മഡിവാളയിൽ നിന്ന് സോണി വേൾഡ് ജംഗ്ഷൻ വഴി ആവിഷ്കരിച്ചിട്ടുള്ള മേൽപ്പാലത്തിൻ്റെ പണി തന്നെയാണ് ഈ കുരുക്കിൻ്റെ പ്രധാന കാരണം. 2017ൽ തുടങ്ങിയ പണികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടര കിലോമീറ്റർ പാലത്തിൻ്റെ ചെലവ് കണക്കാക്കിയിരുന്നത് 203 കോടി രൂപയായിരുന്നു.രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി. ഈജിപുര മെയ്ൻ റോഡ്, സോണി വേൾഡ് ജംഗ്ഷൻ, കേന്ദ്രീയ സദൻ,…
Read More“റിലീഫ് പാക്കേജ് നൽകുക അല്ലെങ്കിൽ ഞങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക”, സർക്കാരിനോട് ജിമ്മുകൾ ആവശ്യപ്പെട്ടു.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതിനോട് അനുബന്ധിച്ച് സർക്കാർ കൈകൊണ്ട നടപടികളുടെ ഭാഗമായി ജിമ്മുകൾ അടയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബെംഗളൂരുവിലെ ഫിറ്റ്നസ് സ്റ്റുഡിയോകളുടെ നടത്തിപ്പുകാരുടെ ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്നും കർണാടക സ്റ്റേറ്റ് ജിംനേഷ്യം ആൻഡ് ഫിറ്റ്നസ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. “ശാരീരികക്ഷമതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ആളുകൾ ജിമ്മുകൾ ഉപയോഗിക്കുന്നു. അതിനാൽ, അത്തരം ഇടങ്ങൾ അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് വിരോധാഭാസമാണ്,” എന്ന് അസോസിയേഷൻ പ്രസിഡന്റ് എ വി രവി പറഞ്ഞു. ഇതിനകം…
Read Moreസിനിമാ ഹാളുകളിലെ സീറ്റിങ് കപ്പാസിറ്റി വീണ്ടും 100% ആയി ഉയർത്തി കർണാടക സർക്കാർ.
ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മുൻകൂട്ടി ഓൺലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ്…
Read Moreകഴിഞ്ഞ മാസം നഗരത്തിൽ കോവിഡ് ബാധിച്ചത് 750 കുട്ടികൾക്ക് !
ബെംഗളൂരു :കഴിഞ്ഞ നഗരത്തിൽ മാസം 10 വയസിന് താഴെയുള്ള കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്. 750 കുട്ടികൾക്കാണ് കഴിഞ്ഞ ഒരു മാസത്തിൽ കോവിഡ് ബാധിച്ചത്. ഏപ്രിൽ ഒന്നാം തീയതി മാത്രം കോവിഡ് ബാധിച്ചത് 77 കുട്ടികൾക്ക്.45 ദിവസം പ്രായമായ 2 കുട്ടികളും ഈ പട്ടികയിൽ ഉൾപ്പെടും. സംസ്ഥാനത്താകെ കണക്കെടുത്താൽ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ വർഷം കോവിഡ് ആരംഭിച്ച സമയത്ത് ലോക്ക്ഡൗണിൻ്റെ ഫലമായി വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ ഇത്രയും കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നില്ല. 6-12 വരെ യുള്ള…
Read Moreയൂ ട്യൂബ് വീഡിയോ ഉത്തേജകമായി;ബൈക്ക് മോഷണക്കേസിൽ “കുട്ടിക്കുറ്റവാളി”കൾ പിടിയിൽ.
ബെംഗളൂരു : ബൈക്ക് മോഷണത്തിനിറങ്ങിയ കുട്ടിക്കുറ്റവാളികൾ പിടിയിൽ. യൂ ട്യൂബ് വീഡിയോ കണ്ട് മോഷണത്തിനിറക്കിയ 18 വയസിന് താഴെ പ്രായമുള്ള 4 വിദ്യാർത്ഥികൾ ആണ് പോലീസിൻ്റെ പിടിയിലായത്. 13 ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ദേവനഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് 7.65 ലക്ഷം രൂപയോളം വിലവരുന്ന ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയത്. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ് വിലക്ക് വിൽപ്പന നടത്തിയതിന് ശേഷം ആ കാശ് ഉപയോഗിച്ച് വിനോദയാത്രക്ക് പോവുകയായിരുന്നു ഇവരുടെ പതിവ്. വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ബൈക്ക് മോഷണം വ്യാപകമായതോടെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ ആണ് വിദ്യാർത്ഥിിക…
Read Moreയു.ഡി.എഫ് മഹാദേവപുര നിയോജകമണ്ഡലം കൺവെൻഷൻ.
ബെംഗളൂരു:ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലി കഴിച്ച പ്രിയപ്പെട്ടവർക്കുു വേണ്ടി ആവണം ഓരോ വോട്ടും, യുഡിഎഫ് കർണാടക ഘടകം സംഘടിപ്പിച്ച മഹാദേവ പുര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവായ ശ്രീ തോമസ് പയ്യപ്പള്ളി, യുഡിഎഫ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പ്രമോദ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജിജു, ജയ്സൺ ലൂക്കോസ്, സുമോജ് മാത്യു, ചെറിയാൻ, എന്നിവർ സംസാരിച്ചു.
Read Moreപിണങ്ങിപ്പോയ ഭാര്യയുടെ കുട്ടികള്‍ അടക്കും ഉള്ള 6 ബന്ധുക്കളെ തീകൊളുത്തി കൊന്നു.
ബെംഗളുരു : പിണങ്ങിപ്പോയ ഭാര്യയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന വീടിനു ഭർത്താവ് തീയിട്ടതിനെ തുടർന്നു 4 കുട്ടികൾ ഉൾപ്പെടെ 6 പേർ പൊള്ളലേറ്റു മരിച്ചു. കുടകിലെ പൊന്നംപേട്ടിൽ ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തോട്ടം തൊഴിലാളിയായ യെരവര ബോജ(50)യുടെ ഭാര്യ ബാബി(40), സീത(45), ബന്ധുവിന്റെ മകൾ കീർത്തന(9) എന്നിവർ വീട്ടിൽ വച്ചും ബാബിയുടെ സഹോദരൻ മഞ്ജുവിന്റെ മക്കളായ വിശ്വാസ്(7), പ്രകാശ് (6), അയൽവാസി തോലയുടെ മകൻ(6) എന്നിവർ ആശുപതിയിലുമാണ് മരിച്ചത്. പൊള്ളലേറ്റ 4 പേർ മൈസൂരുവിലെയും മടിക്കേരിയിലെയും ആശുപത്രിയിൽ ചികിത്സയിലാണ്. ബോജ മദ്യപിച്ചെത്തി വഴക്കിടുന്നതു…
Read More