ശിവക്ഷേത്രം മലമൂത്ര വിസർജ്ജനം നടത്തി മലിനമാക്കി;ഏതാനും ദിവസങ്ങൾക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് യുവാക്കൾ ;കാരണം ഇതാണ്.

ബെംഗളൂരു: ക്ഷേത്രത്തെ മലിനപ്പെടുത്താൻ ഒപ്പം നിന്ന കൂട്ടുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കണ്ട് ഭയന്ന് പ്രതികളുടെ കുറ്റസമ്മതം.

മംഗളൂരുവിലെ കോരഗജ്ജ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തെ മലിനപ്പെടുത്താൻ ശ്രമിച്ച ജോക്കട്ടെ പ്രദേശ വാസികളായ റഹീം (32), തൗഫിക് (35) എന്നിവരാണ് അറസ്റ്റിലായത്.

ശിവന്റെ അവതാരമായി കാണപ്പെടുന്ന കോരഗജ്ജയുടെ ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളിൽ പ്രതികൾ മലമൂത്ര വിസർജ്ജനം നടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു .

വിവിധ ക്ഷേത്രങ്ങളെ മലിനപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉല്ലാൽ, കദ്രി, പാണ്ഡേശ്വർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത് . എന്നാൽ ഇതിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

എന്നാൽ അടുത്തിടെ പാപമോചനത്തിനെന്ന പേരിൽ പ്രാർത്ഥിക്കാനായി റഹീമും തൗഫിക്കും കോരഗജ്ജ ക്ഷേത്രത്തിൽ വരുന്നുണ്ടായിരുന്നു .

തുടക്കത്തിൽ, ഇരുവരും തമാശ കാട്ടുകയാണെന്ന് പുരോഹിതന്മാരും, ജനങ്ങളും കരുതിയിരുന്നുവെങ്കിലും ഒടുവിൽ ക്ഷേത്രത്തിൽ വച്ച് ഇവർ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു.

കുറ്റം ഏറ്റു പറയാനുള്ള കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് കുറ്റം ചെയ്യാൻ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ ദുരൂഹമരണമാണ് . ഇവർക്കൊപ്പമുണ്ടായിരുന്ന പ്രധാന കുറ്റവാളിയായ നവാസ് രക്തം ഛർദ്ദിച്ച് , മതിലിൽ തലയിടിച്ച് മരണപ്പെട്ടതാണ് ഇരുവരെയും ഭയപ്പെടുത്തിയത്.

നവാസിന്റെ മരണത്തിനു പിന്നാലെ തൗഫിക്കും രക്തം ഛർദ്ദിച്ചതോടെ ഇരുവരും വല്ലാതെ ഭയപ്പെട്ടു. കുറ്റത്തിന് ക്ഷമ ചോദിച്ചാൽ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന് കരുതിയാണ് ക്ഷേത്രത്തിൽ എത്തിയതെന്നും അവർ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us