ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1207 1917 632 ആകെ ഡിസ്ചാര്‍ജ് 948988 1084585 406449 ഇന്നത്തെ കേസുകള്‍ 2566 1925 1490 ആകെ ആക്റ്റീവ് കേസുകള്‍ 19553 24380 13327 ഇന്ന് കോവിഡ് മരണം 13 14 3 ആകെ കോവിഡ് മരണം 12484 4553 4572 ആകെ പോസിറ്റീവ് കേസുകള്‍ 981044 1113722 424349 ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.28% 3.49% ഇന്നത്തെ പരിശോധനകൾ 112271 52252 ആകെ പരിശോധനകള്‍ 20894800 12913986

Read More

കോവിഡ് 19: സംസ്ഥാനത്ത് മാത്രം 34 ജനിതകമാറ്റ ശ്രേണികൾ കണ്ടെത്തി.

ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ, പുതിയതായി കണ്ടെത്തിയ വൈറസുകളുടെ സ്വഭാവവിശേഷങ്ങൾ പഠിക്കുന്ന സംഘം 34 ഇനം ജനിതകമാറ്റ ശ്രേണികൾ ആണ് കണ്ടെത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ജനിതകമാറ്റ ശ്രേണിയിലെ ചില വൈറസുകൾക്ക് പ്രതിരോധശേഷിയെ മറികടക്കാനുള്ള കരുത്ത് കിട്ടിയിട്ടുണ്ട് എന്നുള്ളത് പഠിതാക്കളിൽ  ആശ്ചര്യം ഉളവാക്കി. എന്നാൽ യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ളതും ഭയാനകവുമായ വൈറസ് ഇതുവരെ കർണാടകയിൽ കണ്ടെത്തിയിട്ടില്ല. വിദേശ യാത്രക്കാരിൽ നിന്നും ശേഖരിച്ച 75 സാമ്പിളുകളും, നഗരത്തിൽ നിന്ന് ശേഖരിച്ച 103 സാമ്പിളുകളും, നോർത്ത് ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ നിന്ന് ശേഖരിച്ച…

Read More

ഹോളി-ഉഗാധി പൊതു ആഘോഷങ്ങളും സമ്മേളനങ്ങളും അനുവദനീയമല്ല

Covid Karnataka

കോവിഡ് 19 രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കേസുകൾ വർദ്ധിച് വരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നഉഗാഡി, ഹോളി, ഷാബ്–ഇ–ബരാത്ത്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ തുടങ്ങിയ ഉത്സവങ്ങളിൽ പൊതുആഘോഷങ്ങൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവ അനുവദിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ചഉത്തരവ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന  ഉത്സവങ്ങളിൽ പൊതുസമ്മേളനങ്ങളും സഭകളും, പാർക്കുകളിലും മാർക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി പി രവികുമാർ, നിർദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തിൽ ഫീൽഡ് പ്രവർത്തകരെ വേണ്ടത്രഅറിയിക്കുകയും സംവേദനക്ഷമമാക്കുകയും…

Read More

സമാന്തര റൺ‌വേകളുള്ള ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളമായി ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളം.

ബെംഗളൂരു: വടക്ക് ഭാഗത്തെ പുതുക്കിയ  റൺ‌വേയിൽ ലക്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം വ്യാഴാഴ്ച വിജയകരമായിടച്ച്ഡൗൺ ചെയ്തതോടെ, ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ‌എ‌എ) ദക്ഷിണേന്ത്യയിൽ സമാന്തര റൺ‌വേകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ വിമാനത്താവളമായി. 2020 ജൂണിൽ നവീകരണ പ്രവർത്തങ്ങൾക്കായി അടച്ചിരുന്ന വടക്കൻ റൺ‌വേയിൽ നിന്നുള്ള  ഫ്ലൈറ്റ്പ്രവർത്തനങ്ങൾ ഇതോട പുനരാരംഭിച്ചു. വടക്കൻ റൺവേയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷനിൽ (ഡിജിസിഎ) ലഭിച്ചതായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബി ഐ എഎൽ )വക്താവ് സ്ഥിരീകരിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് പ്രവർത്തന റൺ‌വേകൾ കർണാടകയിലെയുംഇന്ത്യയിലെയും…

Read More

ഭാരത് ബന്ദ്: കർണാടകയിൽ ഇന്ന് ‘ശവസംസ്കാരം’ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ

ഇന്നത്തേക്ക് ആഹ്വനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച് കർണാടകയിൽ പ്രതീകാത്മകശവസംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ഫാർമേഴ്‌സ് യൂണിയൻ അറിയിച്ചു. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്‌കെഎം) ഇന്ന് ഭാരത് ബന്ദിന്ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഫാർമേഴ്‌സ് യൂണിയൻ മാർച്ച്26 ന് നഗരത്തിൽ പ്രതീകാത്മക ശവസംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ എസ് കെ എം സംസ്ഥാനവ്യാപകമായി ശവസംസ്കാരംനടത്തുംമെന്നും രാവിലെ 10 ന് ടൗൺഹാളിൽ നിന്ന് ഇത് ആരംഭിക്കുമെന്നും സംഘാടക സമിതിപ്രസ്താവനയിൽ പറഞ്ഞു കേന്ദ്രത്തിനെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാക്കണമെന്ന് ഭാരതീയ…

Read More

കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ആയി ഉയർന്നു .

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം രേഖപ്പെടുത്തി. ആരോഗ്യ, കുടുംബക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. സംസ്ഥാനത്തെ 5 ജില്ലകൾ തുടർച്ചയായ ദിവസങ്ങളിൽ 2 ശതമാനത്തിന് മേലെ പോസിറ്റിവിറ്റി റേറ്റ് രേഖപെടുത്തുന്നതായി റിപോർട്ടുകളിൽ പറയുന്നു.  2298 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. 12 പേരാണ് ഇന്നലെകോവിഡ് 19 വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത്. 995 പേർക്ക് അണുബാധയിൽ നിന്ന് രോഗമുക്തിഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം ഇന്നലെ 1398 പുതിയ കേസുകൾ രേഖപ്പെടുത്തി. 637 പേരാണ് ബെംഗളൂരുവിൽ നിന്ന്…

Read More

കോവിഡ് നിരക്ക് വീണ്ടും ഉയരുന്നു; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. ചുരുങ്ങിയത് അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. മത പരിപാടികൾ, ആഘോഷ പരിപാടികൾ, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി അറിയിച്ചു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ ഉള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും. വിവാഹ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. തീർന്നില്ല,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ…

Read More

മെയ് മാസത്തിൽ താപനില ഉയരും; ബെംഗളൂരുവിൽ ചൂട് തരംഗത്തിന് സാധ്യതയില്ല

ബെംഗളൂരു: മെയ് മാസത്തിൽ ബെംഗളൂരുവിൽ താപനില  ഉയരുവാനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. താപനില ഉയരുമെങ്കിലും ചൂട് തരംഗത്തിന് നഗരത്തിൽ സാധ്യത ഇല്ലെന്നും അറിയാൻകഴിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിലെ കൂടിയ താപനില 33 നും 35 നും ഇടയിലാണ്. എന്നിരുന്നാലും, വേനൽക്കാലത്തിൽ  കൂടിയ താപനില  37 ഡിഗ്രി സെലഷ്യസിലും മുകളിൽ പോകാൻ സാധ്യതഇല്ലെന്ന് ഐ എം ഡി ഡയറക്ടർ സി എസ് പാട്ടീൽ പറഞ്ഞു. ബുധനാഴ്ച കൂടിയ താപനില 35.6 വരെ നഗരത്തിൽരേഖപ്പെടുത്തിയിരുന്നു. മാർച്ച് മാസത്തിൽ നഗരത്തിൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ മെയ്മാസങ്ങളിൽ…

Read More
Click Here to Follow Us