ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 341 219 240 ആകെ ഡിസ്ചാര്‍ജ് 941309 1068378 401750 ഇന്നത്തെ കേസുകള്‍ 1488 1899 925 ആകെ ആക്റ്റീവ് കേസുകള്‍ 11359 25158 8122 ഇന്ന് കോവിഡ് മരണം 8 15 7 ആകെ കോവിഡ് മരണം 12415 4450 4537 ആകെ പോസിറ്റീവ് കേസുകള്‍ 965102 1097994 414410 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.59% 3.49% ഇന്നത്തെ പരിശോധനകൾ 93370 54314 ആകെ പരിശോധനകള്‍ 20101442 12505085…

Read More

തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബെംഗളൂരു : ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു കർണാടകയിലുള്ള  പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി UDF പുലികേശി നഗർ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. താനറി റോഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ശ്രീ Rabiyath അധ്യഷത വഹിച്ച യോഗം ബാംഗ്ലൂർ ഡിസിസി സെക്രട്ടറിയും, യുഡിഫ് കർണാടക കൺവീണറുമായ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു, യുഡിഫ്ക മ്മിറ്റിഅംഗങ്ങളായശ്രീ മുസ്തഫ, സുബൈർ, സുലൈമാൻ, എന്നിവർ സംസാരിച്ചു. Ph:8884840022

Read More

തെരഞ്ഞെടുപ്പ് ചൂടിനിടക്ക് ശബരിമല ദർശനം നടത്തി ഉപമുഖ്യമന്ത്രി.

ബെംഗളൂരു : കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയിൽ ഉള്ള രണ്ടു പേരും കർണാടകയിൽ നിന്നുള്ളവർ ആണ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണയും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ ലഭ്യമായ സമയത്ത് ശബരിമല ദർശനം നടത്തിയിരിക്കുകയാണ് അശ്വഥ് നാരായണ. കഴിഞ്ഞ ചൊവ്വാഴ്ച പന്തളം കൊട്ടാരം സന്ദർശിക്കുകയും രാജകുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും തിരുവാഭരണ ദർശനം നടത്തുകയും ചെയ്തു. തുടർന്ന് മാലയിട്ട് കറുപ്പുടുത്ത് ഇരുമുടി കെട്ടി നഗ്നപാദനായി മല കയറുകയായിരുന്നു. അയ്യപ്പ ദർശനം നടത്തി പ്രത്യേക പടിപൂജ വഴിപാടായി കഴിച്ച് തന്ത്രി കണ്ഠര് രാജീവരുടേയും…

Read More

പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിവീഴും.

ബെംഗളൂരു: ഹെൽത്ത് ഓഫീസർ ഡോക്ടർ കോമള യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മൈസൂരു റോഡ്, വിജയനഗർ, ഹോസക്കര ഹള്ളി, ബ്യാടാ രായണപുര എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്ന് നിന്ന് പിഴയീടാക്കി. വിദ്യാലയങ്ങളിൽ നിന്ന് 100 മീറ്റർ പരിധിക്കകത്ത് വരുന്ന കടകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയ ഉദ്യോഗസ്ഥർ പൊട്ടിച്ച പായ്ക്കറ്റുകളിൽ നിന്ന് ഒറ്റയായ സിഗരറ്റുകൾ വിതരണം ചെയ്യുന്നത് വിലക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിക്കപ്പെടുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കുന്നത്. സമീപകാലത്തായി ഏറ്റവും കൂടുതൽ പിഴയീടാക്കിയിട്ടുള്ളത് മൈക്കോ ലേയൗട്ട്, അശോക് നഗർ, ബ്യാടാ രായണപുര…

Read More

നാളെ ലോക്ക് ഡൗൺ ഉണ്ടോ? പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്.

ബെംഗളൂരു: ഏതാനും ദിവസമായി നിരവധി ഫോൺ വിളിയിലൂടെയും വാട്സ് ആപ്പിലൂടെയും ഞങ്ങളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “നാളെ മുതൽ ലോക്ക് ഡൗൺ ഉണ്ടോ “എന്നത്. പലർക്കും സോഷ്യൽ മീഡിയയിലൂടെ ലഭിച്ച വീഡിയോ ആണ് ഈ സംശയത്തിന് കാരണം എന്ന് പിന്നീട് മനസ്സിലായി. എന്നാൽ ഈ വീഡിയോ കഴിഞ്ഞ വർഷം ഇതേ സമയത്ത് കോവിഡ് ബാധ അധികമായതിനാൽ മുഖ്യമന്ത്രി യെദിയൂരപ്പ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ ആയിരുന്നു. ഈ വർഷത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് ഈ വർഷത്തേത് എന്ന നിലക്ക് കഴിഞ്ഞ…

Read More

മെട്രോ സർവ്വീസ് തടസപ്പെടും; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: മജസ്റ്റിക് കംപെഗൗഡ ഇൻറർ ചേഞ്ച് സ്റ്റേഷനിൽ നിന്ന് മൈസൂരു റോഡ് വരെയുള്ള ട്രെയിൻ സർവീസ് 21 മുതൽ 28 വരെ പൂർണമായും റദ്ദാക്കും. പർപ്പിൾ ലൈനിൽ ബാക്കിയുള്ള ബയപ്പനഹള്ളി – മജസ്റ്റിക് റൂട്ടിലും ഗ്രീൻ ലൈനിൽ നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും മെട്രോ തടസപ്പെടില്ല. മൈസൂരു റോഡ്- കെങ്കേരി പുതിയ പാതയിലെ പരീക്ഷണ ഓട്ടത്തിന് ഉള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ മാറ്റം.

Read More

രമേഷ്ജാർക്കിഹോളിക്കൊപ്പം അശ്ലീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ.

ബെംഗളൂരു: ജോലി വാഗ്ദാനം നല്‍കി കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക പീഡനത്തിനിരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ ആരോപണം. ബെംഗളൂരുവിലെ ഹോസ്റ്റലില്‍നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ബെലഗാവി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് ഇദ്ദേഹം പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു. മകളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍ വിഡിയോ ചിത്രീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചു. മന്ത്രിയോടപ്പമുള്ള വിഡിയോ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ചിത്രങ്ങള്‍…

Read More

ഉച്ച ഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ശബ്ദ മലിനീകരണം തടയുന്നതിനായാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് ബോർഡ് സർക്കുലറിൽ അറിയിച്ചു. മസ്ജിദുകൾക്കും ദർഗകൾക്കും ചുറ്റുമുള്ള ജനറേറ്ററുകൾ ,ഉച്ചഭാഷിണികൾ, മറ്റ് ശബ്ദ മലിനീകരണ സംവിധാനങ്ങൾ എന്നിവയുടെ ശബ്ദത്തിന്റെ തോത് വർദ്ധിക്കുന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബ്ദത്തിന്റെ അന്തരീക്ഷ നിലവാരം, ശബ്ദ മലിനീകരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ മുൻ…

Read More

മൂന്ന് കോവിഡ് കെയർ സെന്റർ ഉടൻ പ്രവർത്തനസജ്ജമാക്കും:ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മൂന്ന് കോവിഡ് കെയർ സെന്റർ ഉടൻ പ്രവർത്തന സജ്ജമാക്കാൻ ബിബിഎംപി നടപടികളാരംഭിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പ യുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി. മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചുവെന്നും മഹാമാരി വരുതിയിലാക്കാൻ വേണ്ട നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു എന്നും അറിയിച്ചു. പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെയും ആശുപത്രി അസൗകര്യങ്ങൾ ആവശ്യമില്ലാത്ത…

Read More

ഇനിയൊരു അടച്ചിടൽ സാധ്യമല്ല, പ്രതിരോധമരുന്ന് നൽകൽ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിശാനിയമവും നിരോധനാജ്ഞയും പരിഗണനയിൽ ഇല്ലെന്നും മറിച്ച് പ്രതിരോധ മരുന്നു നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഗവൺമെന്റ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുടനീളം 3500 ആശുപത്രികളിലായി ദിവസവും മൂന്നു ലക്ഷം പേർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിലത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ബെംഗളൂരു നഗരത്തിലും ബിദാർ, കലബുർഗി എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് ജനങ്ങളോട്…

Read More
Click Here to Follow Us