തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍;ആക്റ്റീവ് കേസുകള്‍ വീണ്ടും പതിനായിരത്തിന് മുകളില്‍;2 കോടി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 479 2815 271 ആകെ ഡിസ്ചാര്‍ജ് 940968 1066259 401610 ഇന്നത്തെ കേസുകള്‍ 1275 2098 786 ആകെ ആക്റ്റീവ് കേസുകള്‍ 10220 25394 7344 ഇന്ന് കോവിഡ് മരണം 4 13 3 ആകെ കോവിഡ് മരണം 12407 4435 4530 ആകെ പോസിറ്റീവ് കേസുകള്‍ 963614 1096095 413485 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.47% 3.49% ഇന്നത്തെ പരിശോധനകൾ 86648 60193 ആകെ പരിശോധനകള്‍ 20008072 12450771…

Read More

യാത്രക്കാർക്ക് വേണ്ടത്ര സ്മാർട്ട് കാർഡുകൾ നൽകാൻ കഴിയാതെ മെട്രോ അധികൃതർ..

ബെംഗളൂരു: സമീപകാലത്ത് മെട്രോ യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മഹാമാരി അടച്ചിടലിനു ശേഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഏകദേശം അൻപതിനായിരം ആയിരുന്നു യാത്രക്കാർ. ഇപ്പോൾ അത് 160000 എത്തിനിൽക്കുന്നു. മഹാമാരി വ്യാപനം തടയുന്നതിന് ടോക്കൺ സംവിധാനം നിർത്തലാക്കി കൊണ്ട് സ്മാർട്ട് കാർഡുകൾ നൽകി വന്നിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഇപ്പോൾ അധികൃതരെ വിഷമഘട്ടത്തിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സ്മാർട്ട് കാർഡുകളുടെ ലഭ്യത കുറവ് മൂലം ആവശ്യക്കാർക്ക് വേണ്ടത്ര സ്മാർട്ട് കാർഡുകൾ നൽകാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. സ്മാർട്ട് കാർഡുകളുടെ ലഭ്യത…

Read More

അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ചെക്ക് പോസ്റ്റുകളിലെ സ്ഥിതി ഇങ്ങനെ.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും വരുന്നവർക്ക് സംസ്ഥാന അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഉത്തരവ് ഇറങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് കർശനമായി നടപ്പിലാക്കും എന്നും അറിയിച്ചിരുന്നു. കണ്ണൂർ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർശന പരിശോധന തുടരുന്നുണ്ട്. നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. അതേ സമയം കാസർകോട് തലപ്പാടി അതിർത്തിയിൽ പരിശോധന കാര്യക്ഷമമല്ല. സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ആരേയും മടക്കി അയക്കുന്നില്ല. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഹൊസൂർ – അത്തിബെലെ അതിർത്തിയിലും കാര്യമായ…

Read More

ബെളഗാവി വിഷയത്തിൽ പുതിയ ആവശ്യവുമായി ശിവസേന;വിവാദം പുകയുന്നു.

ബെംഗളൂരു: മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന കർണാടകയുടെ ബെളഗാവിയെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണമെന്ന ആവശ്യവുമായി ശിവസേന. സേനയുടെ മുഖപത്രമായ സാമ്നയിൽ വന്ന എഡിറ്റോറിയലിൽ ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിനാണ് കേന്ദ്രത്തിന്റെയും കർണാടക മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ ഇക്കാര്യമെത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഇതേ ആവശ്യം ഉന്നയിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവന വിവാദമാവുകയും സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Read More

കെങ്കേരി മെട്രോ; പ്രവർത്തന സജ്ജമാകുന്നു……

ബെംഗളൂരു: കെങ്കേരി മെട്രോ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന. ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള ആറ് കിലോമീറ്റർ പാതയാണ് ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടത്തിന് സജ്ജമാക്കിയിരിക്കുന്നത്. ജൂൺ ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് ബി എം ആർ സി എൽ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ മൈസൂരു റോഡിൽനിന്ന് കെങ്കേരി യിലേക്കുള്ള യാത്ര…

Read More

നഗരത്തിൽ ചൂട് കൂടുന്നു.

ബെംഗളൂരു: വേനൽ കടുക്കുന്നതിൻ്റെ ലക്ഷണമായി നഗരത്തിലെ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. പകൽസമയത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ് കടന്നു. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആണ്. 36 ഡിഗ്രി വരെ എത്താം എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ബെളളാരിയിൽ ആണ് 43 ഡിഗ്രി.കഴിഞ്ഞ ദിവസം അത് 38 ഡിഗ്രി ആയിരുന്നു. സൂര്യാതപത്തിനുള്ള സാദ്ധ്യത ഉള്ളതിനാൽ 11 മുതൽ 3 വരെ തുറസായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ നിൽക്കരുത് എന്ന് നിർദ്ദേശമുണ്ട്.

Read More
Click Here to Follow Us