ബെംഗളൂരു: ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ കഴിഞ്ഞ 6 ന് പുറത്തിറങ്ങിയ വിധിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2013 മെയ് 25 ന് അർദ്ധരാത്രിക്ക് നഗരത്തിലെ അഗര – സിൽക്ക് ബോർഡിനിടക്കുള്ള സർവീസ് റോഡിൽ ടാറ്റ സുമോ നിർത്തി ഡ്രൈവറായ ശ്രീനിവാസ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി, താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. തിരിച്ചുപോയി നോക്കുമ്പോൾ വാഹനമില്ല.
ഉടമസ്ഥനായ കാമാക്ഷിപ്പാളയ സ്വദേശിയായ നാഗേന്ദ്ര മഡിവാള പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ വണ്ടി കണ്ടെത്താൻ കഴിയില്ല എന്ന് പോലീസ് രേഖകൾ നൽകി.
5.5 ലക്ഷം രൂപ ഓറിയൻറൽ ഇൻഷൂറൻസ് കമ്പനിയിൽ ഉടമ ക്ലൈമിന് സമർപ്പിച്ചു.
കമ്പനി കാശ് നൽകാൻ തയ്യാറായില്ല, തുടർന്ന് നഗരത്തിലെ മൂന്ന് നമ്പർ അഡീഷണൽ അർബൻ ഡിസ്ട്രിക്റ്റ് കൺസ്യൂമർ റിഡ്രസൽ കമ്മീഷനെ 2015 മെയ് 23 ന് സമീപിക്കുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണ് വാഹനം നഷ്ടപ്പെടാൻ കാരണമെന്ന് ഇൻഷ്യൂറൻസ് കമ്പനിയുടെ അറ്റോർണി വാദിച്ചു.
5 വർഷത്തെയും 8 മാസത്തേയും വാദത്തിന് ഒടുവിൽ 2021 ഫെബ്രുവരി 6 ന് ഡ്രൈവറുടെ അനാസ്ഥയാണ് വാഹനം നഷ്ടപ്പെടാൻ കാരണമെന്നും ഇൻഷൂറൻസ് തുക നൽകേണ്ടതില്ലെന്നും വിധിയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.