വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ;മുൻ ജയിൽ ഉദ്യോഗസ്ഥൻ അടക്കം പോലീസ് വലയിൽ.

ബെംഗളൂരു: വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച നാലംഗസംഘം ബേഗൂർ പോലീസിന്റെ പിടിയിലായി. അർജുൻ എന്ന ഇന്ദ്രജിത്ത് നായക് 34, ഭാര്യ മഞ്ജുള 34, മുനിരാജ് എന്നറിയപ്പെടുന്ന രാജ് കുമാർ 48, അനന്ത 25 എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ വ്യാജമായി നിർമിച്ച നിരവധി ഡിമാൻഡ് ഡ്രാഫ്റ്റ് കളും, കമ്പ്യൂട്ടറുകളും സീലുകളും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 7.18 കോടി രൂപയ്ക്കുള്ള വ്യാജ ട്രാക്ടറുകൾ ആണ് ഇവർ തട്ടിപ്പിനായി ഒരുക്കിയിരുന്നത്. കഴിഞ്ഞദിവസം നാലര ലക്ഷം രൂപയ്ക്കുള്ള ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് ഒന്നര ലക്ഷം രൂപയ്ക്ക്…

Read More

കെ.എസ്.ആർ.ടി.സി.സ്കാനിയ-വോൾവോ ബസുകളിൽ വൻ നിരക്കിളവ് !

ബെംഗളൂരു : കേരള ആർ.ടി.സി.യുടെ സ്കാനിയ – വോൾവോ ബസുകളുടെ നിരക്ക് 30 % കുറച്ചു. അന്തർ സംസ്ഥാന ബസുകൾക്ക് ഈ നിരക്കിളവ് മുന്പ് തന്നെ നിലവിലുണ്ട്. നാളെ മുതൽ കേരളത്തിന് അകത്തും 30% മെഗാ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ആർ.ടി.സി.

Read More

ബി.എം.ടി.സി. ജീവനക്കാരുടെ പ്രതിഷേധം ഇന്ന്;ബസ് സർവ്വീസിനെ ബാധിച്ചിട്ടില്ല.

ബെംഗളൂരു: ബിഎംടിസി തൊഴിലാളികൾ ഇന്ന് ശാന്തിനഗർ ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. വിവിധ സംഘടനകളിൽ പെടുന്ന തൊഴിലാളികൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും. തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം പ്രതിഷേധ ധർണ്ണ യ്ക്ക് ശേഷം ബി എം ടി സി ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. കഴിഞ്ഞ രണ്ടു മാസത്തോളമായി തൊഴിലാളികൾക്ക് പകുതി ശമ്പളം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ഉടൻ നൽകുക, വാരാന്ത്യ അവധി അനുവദിക്കുക, തൊഴിലിൽ സ്ത്രീ തൊഴിലാളികൾക്ക് മുൻഗണന നൽകുക, ആവലാതികൾ കേൾക്കാനും പരിഹരിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുക, വൈദ്യുത…

Read More

പൂർണമായി നഗരത്തിൽ ചിത്രീകരിച്ച ബെംഗളൂരു മലയാളികളുടെ തമിഴ് വീഡിയോ ആൽബം പ്രകാശനം ചെയ്തു.

ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ സഫീർ പട്ടാമ്പി സംവിധാനം നിർവ്വഹിച്ചു ജസ്റ്റിൻ വർഗ്ഗീസ് ആലപിച്ച”മല്ലികയ് മലർ പോലെ “എന്ന വീഡിയോ ആൽബം ഇന്നലെ വൈകിട്ട് 04:00 മണിക്ക് പ്രശസ്ത സിനിമാ താരം ജയറാം അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം ചെയ്തത്. സമീർ മൂവി ഫെയിം ആനന്ദ് റോഷൻ ,കന്നഡ സിനിമാ നടി അഷിക സോമശേഖർ എന്നിവർ ആണ് ഇതിൽ മുഖ്യ കഥാപാത്രങ്ങൾ. നഗരത്തിൽ താമസിക്കുന്ന മാഹി സ്വദേശികൾ ആയ ശ്രീജിത്ത്, വിവേക് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചത്. ഇപ്പോഴത്തെ തലമുറ ഇഷ്ടപ്പെടുന്ന വാൻ ലൈഫ്…

Read More

ബെംഗളൂരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ദേശീയ അന്വേഷണ ഏജൻസി.

ബെംഗളൂരു : കഴിഞ്ഞ വർഷം ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന കലാപം തികച്ചും ആസൂത്രിതമായി രൂപപ്പെട്ടതാണെന്ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ സമർപ്പിച്ച 667 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 247 പ്രതികളെ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. പുലികേശി നഗർ കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിനെ തുടർന്ന്, എം.എൽഎയുടെ വീടും രണ്ടു പോലീസ് സ്റ്റേഷനുകളും ജനക്കൂട്ടം അക്രമിക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയുമായിരുന്നു കേസിൽ മൂഖ്യആസൂത്രകനായ…

Read More

ആന്ധ്രയിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച് നഗരത്തിൽ വിതരണം നടത്തിയ മലയാളി യുവാക്കൾ പിടിയിൽ;12 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.

ബെംഗളൂരു: ആന്ധ്ര പ്രദേശിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും  നഗരത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ മലയാളി യുവാക്കളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്  പിടികൂടി. മുഹമ്മദ് ഫാരിസ് (27),അനഗേഷ് (26), എന്നിവരാണ് സി.സി.ബി.യുടെ  പിടിയിലായത്. ദൊഡ്ഡനക്കുന്തി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് സി.സി.ബി.തിരച്ചിൽ നടത്തിയതും 2 പേർ പിടിയാലായതും. CCB Anti Narcotics Wing arrest 2 drug peddlers in Mahadevapura and seize Hash & Cannabis worth 12 lakhs.. — Sandeep Patil IPS (@ips_patil)…

Read More

“സുഗതാഞ്ജലി”മൈസൂരു മേഖലാ വിജയികൾ.

ബെംഗളൂരു : മലയാളം  മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ  വെസ്റ്റ് മേഖലയുടെയും  മൈസൂരു മേഖലയുടെയും “സുഗതാഞ്ജലി” കാവ്യാലാപന മത്സരങ്ങൾ നടന്നു. വെസ്റ്റ് മേഖലാ മത്സരത്തിൽ  ജൂനിയർ വിഭാഗത്തിൽ  രാജരാജേശ്വരി നഗർ മലയാളസമാജത്തിൽ  നിന്നുള്ള ലക്ഷമൺ ഗോവിന്ദ്. എച്ച്ഒന്നാം സ്ഥാനവും, മൈഥിലി ദീപു കൃഷ്ണ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്  രോഹിത്  ആർ നായരും രണ്ടാം സ്ഥാനത്തിന് അനന്യ. എ.ഉണ്ണിത്താനും അർഹരായി. ഇന്ദിര ബാലൻ,  അനിത  പ്രേംകുമാർ എന്നിവർ മത്സരത്തിന്റെ വിധി നിർണ്ണയിച്ചു. മിഷൻ കർണാടക ചാപ്റ്റർ  പ്രസിഡന്റ്  കെ ദാമോദരൻ, സെക്രട്ടറി  ടോമി ആലുങ്കൽ,…

Read More

ജെ.ഡി.എസും-ബി.ജെ.പിയും യോജിച്ചു; കർണാടക ഉപരിസഭക്ക് പുതിയ ചെയർമാൻ.

ബെംഗളൂരു: കർണാടക ഉപരി സഭയുടെ ചെയർമാനായി ജനതാദൾ എസ് നേതാവും സഭാംഗവും ആയ ബസവരാജ് ഹോരട്ടിയെ ചൊവ്വാഴ്ച തിരഞ്ഞെടുത്തു. ഉപരി സഭ ചെയർമാനായിരുന്ന പ്രതാപചന്ദ്ര ഷെട്ടി രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തിയത്. ബിജെപിയുടെയും ജനതാദളിന്റെയും സംയുക്ത പിന്തുണയോടെയാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റത്.

Read More

വരുമാന കമ്മി നികത്താൻ പിഴ ഈടാക്കുന്നതിൽ ശ്രദ്ധയൂന്നി സംസ്ഥാനസർക്കാർ

ബെംഗളൂരു: സംസ്ഥാന ബജറ്റിന് മുന്നോടിയായി നടക്കുന്ന വിശകലന ചർച്ചകളിൽ 2021 – 22 കാലഘട്ടത്തിലെ വരുമാന കമ്മി നികത്താൻ ഉള്ള ആലോചനയിലാണ് സംസ്ഥാനസർക്കാർ. സാമ്പത്തിക വകുപ്പിലെ എല്ലാ വിഭാഗങ്ങളും ബജറ്റിനു മുന്നോടിയായി നടക്കുന്ന ചർച്ചയിൽ ഇത്തവണ ഉണ്ടാകാൻ സാധ്യതയുള്ള വരുമാനകുറവിനെ കുറിച്ചാണ് കൂടുതൽ ശ്രദ്ധ വേണ്ടത് എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. വരുമാനക്കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നൂതന പദ്ധതിയായി ചർച്ചയിൽ ഉയർന്നുവന്നത് പിഴയിടാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന നിർദ്ദേശമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കാൻ സാധ്യതകളുള്ള എല്ലാ വകുപ്പുകൾക്കും അതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി…

Read More

ഈ 5 ജില്ലകളിലേക്ക് കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

ബെംഗളൂരു: മുൻപ് ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം നിലനിന്നിരുന്ന നിബന്ധനകൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കർണാടക സർക്കാർ. കർണാടകയുടെ കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വ്യാപനം അധികമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം. കേരളത്തിൽനിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, കുടക്, ചാമരാജ്‌നഗർ ജില്ലകളിലെ കോളേജുകളിലെത്തുന്ന വിദ്യാർഥികൾ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് കഴിവതും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനും നിർദേശമുണ്ട്. കർണാടക അതിർത്തിപ്രദേശങ്ങളിലെ കോളേജുകളിൽ ദിവസവും കേരളത്തിൽ നിന്ന് വന്നുപോകുന്ന മലയാളി വിദ്യാർഥികൾ 15 ദിവസം…

Read More
Click Here to Follow Us