ഈ 5 ജില്ലകളിലേക്ക് കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

ബെംഗളൂരു: മുൻപ് ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം നിലനിന്നിരുന്ന നിബന്ധനകൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കർണാടക സർക്കാർ.

കർണാടകയുടെ കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വ്യാപനം അധികമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം.

കേരളത്തിൽനിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, കുടക്, ചാമരാജ്‌നഗർ ജില്ലകളിലെ കോളേജുകളിലെത്തുന്ന വിദ്യാർഥികൾ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് കഴിവതും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനും നിർദേശമുണ്ട്.

കർണാടക അതിർത്തിപ്രദേശങ്ങളിലെ കോളേജുകളിൽ ദിവസവും കേരളത്തിൽ നിന്ന് വന്നുപോകുന്ന മലയാളി വിദ്യാർഥികൾ 15 ദിവസം കൂടുമ്പോൾ കോവിഡ് പരിശോധന നടത്തണം എന്നും നിർദ്ദേശമുണ്ട്.

കാസർകോടുനിന്ന് മംഗളൂരുവിലെ വിവിധ കോളേജുകളിലേക്ക് പ്രതിദിനം ആയിരത്തിൽ അധികം വിദ്യാർത്ഥികൾ വന്നു പോകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts