ബെംഗളൂരു: സംസ്ഥാന ബജറ്റിന് മുന്നോടിയായി നടക്കുന്ന വിശകലന ചർച്ചകളിൽ 2021 – 22 കാലഘട്ടത്തിലെ വരുമാന കമ്മി നികത്താൻ ഉള്ള ആലോചനയിലാണ് സംസ്ഥാനസർക്കാർ.
സാമ്പത്തിക വകുപ്പിലെ എല്ലാ വിഭാഗങ്ങളും ബജറ്റിനു മുന്നോടിയായി നടക്കുന്ന ചർച്ചയിൽ ഇത്തവണ ഉണ്ടാകാൻ സാധ്യതയുള്ള വരുമാനകുറവിനെ കുറിച്ചാണ് കൂടുതൽ ശ്രദ്ധ വേണ്ടത് എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. വരുമാനക്കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നൂതന പദ്ധതിയായി ചർച്ചയിൽ ഉയർന്നുവന്നത് പിഴയിടാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന നിർദ്ദേശമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കാൻ സാധ്യതകളുള്ള എല്ലാ വകുപ്പുകൾക്കും അതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദേശം നൽകി.
സാധാരണനിലയിൽ ചെറിയ ക്രമക്കേടുകൾ എല്ലാം ഒഴിവാക്കിക്കൊണ്ട് വലിയ കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പതിവെങ്കിൽ, ഇത്തവണ എല്ലാത്തരം പിഴവുകൾക്കും വ്യാപാരികൾ വലിയ പിഴ നൽകേണ്ടിവരും എന്ന സൂചനയാണ് ലഭിക്കുന്നത്.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, കൊമേഴ്സിൽ ടാക്സ്, എക്സൈസ്, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങളിൽ ഇത്തവണ പിഴ ഈടാക്കുന്നതിൽ ആയിരിക്കും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് പൊതുവേ ലഭിക്കുന്ന സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.