വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ;മുൻ ജയിൽ ഉദ്യോഗസ്ഥൻ അടക്കം പോലീസ് വലയിൽ.

ബെംഗളൂരു: വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച നാലംഗസംഘം ബേഗൂർ പോലീസിന്റെ പിടിയിലായി. അർജുൻ എന്ന ഇന്ദ്രജിത്ത് നായക് 34, ഭാര്യ മഞ്ജുള 34, മുനിരാജ് എന്നറിയപ്പെടുന്ന രാജ് കുമാർ 48, അനന്ത 25 എന്നിവരാണ് പൊലീസ് പിടിയിലായത്.

ഇവർ വ്യാജമായി നിർമിച്ച നിരവധി ഡിമാൻഡ് ഡ്രാഫ്റ്റ് കളും, കമ്പ്യൂട്ടറുകളും സീലുകളും പിടിച്ചെടുത്തിട്ടുണ്ട്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ആകെ 7.18 കോടി രൂപയ്ക്കുള്ള വ്യാജ ട്രാക്ടറുകൾ ആണ് ഇവർ തട്ടിപ്പിനായി ഒരുക്കിയിരുന്നത്.

കഴിഞ്ഞദിവസം നാലര ലക്ഷം രൂപയ്ക്കുള്ള ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് ഒന്നര ലക്ഷം രൂപയ്ക്ക് ഡിസ്കൗണ്ട് ചെയ്തിരുന്നു. പണം നൽകിയ ആൾ ബാങ്കിൽ എത്തിയപ്പോൾ ഇത് വ്യാജമാണെന്ന് തെളിയുകയും പോലീസിൽ പരാതിപ്പെടുകയും ആയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.

കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതിന് ജയിൽ ഉദ്യോഗസ്ഥനായിരുന്ന ജോലിയിൽ നിന്നും പിരിച്ചുവിട്ട താണ്. കള്ളപ്പണം വെളുപ്പിക്കുന്ന ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ നായക്കും മുൻപ് പോലീസ് പിടിയിലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts