ഭവനഭേദനസംഘവുമായി പൊലീസ് ഏറ്റുമുട്ടി ; ഒരാൾക്ക് കാലിൽ വെടിയേറ്റു.

ബെംഗളൂരു: ജയാനഗർ പോലീസ് ഇൻസ്പെക്ടർ എച്ച് വി സുദർശൻ നിരീക്ഷണ സംഘങ്ങളോട് ഒപ്പം പതിവ് പുലർകാല സവാരിക്ക് ഇടയിൽ എതിരെ വന്ന ഒരു ഓട്ടോറിക്ഷ പോലീസിനെ കണ്ട് പെട്ടെന്ന് വഴിമാറി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിന്തുടർന്ന് പിടികൂടി.

ഓട്ടോയിൽ ഉണ്ടായിരുന്നു മൂന്നുപേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടത് കൂടുതൽ സംശയത്തിന് ഇടയാക്കി.

ഇയാൾ ജയനഗർ 8 ബ്ലോക്കിലെ ഒരു കെട്ടിട സമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച ശേഷം അകത്തു കടന്നു കൂടി. പിന്നാലെയെത്തിയ പോലീസ് സംഘം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇടതു കാൽമുട്ടിന് വെടിവെച്ച് കീഴ്പ്പെടുത്തിയ 26കാരനായ ഇയാൾ ദേവര ബിസനഹള്ളി നിവാസിയായ ഇസ്മായിൽ ആണെന്നും ഈ സംഘം പതിനഞ്ചോളം ഭവനഭേദന കേസുകളിൽ പ്രതികൾ ആണെന്നും കണ്ടെത്തി.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ളവ മോഷ്ടിക്കുക ആണ് ഇവരുടെ പ്രധാന രീതി. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ആസാം സ്വദേശികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts