ബി.എം.ടി.സി. ജീവനക്കാരുടെ പ്രതിഷേധം ഇന്ന്;ബസ് സർവ്വീസിനെ ബാധിച്ചിട്ടില്ല.

ബെംഗളൂരു: ബിഎംടിസി തൊഴിലാളികൾ ഇന്ന് ശാന്തിനഗർ ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.

വിവിധ സംഘടനകളിൽ പെടുന്ന തൊഴിലാളികൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും. തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം പ്രതിഷേധ ധർണ്ണ യ്ക്ക് ശേഷം ബി എം ടി സി ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.

കഴിഞ്ഞ രണ്ടു മാസത്തോളമായി തൊഴിലാളികൾക്ക് പകുതി ശമ്പളം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക ഉടൻ നൽകുക, വാരാന്ത്യ അവധി അനുവദിക്കുക, തൊഴിലിൽ സ്ത്രീ തൊഴിലാളികൾക്ക് മുൻഗണന നൽകുക, ആവലാതികൾ കേൾക്കാനും പരിഹരിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കുക, വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ഉള്ള പദ്ധതി ഉപേക്ഷിക്കുക, തുടങ്ങിയവയാണ് തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

തൊഴിലാളികളെ കൊണ്ട് നിർബന്ധിതമായി 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നതിനും പ്രതിഷേധമുയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts