“വർക്ക് ഫ്രം ഹോം”സംവിധാനത്തെ പ്രശംസിച്ച് അസിം പ്രേംജി.

ബെംഗളൂരു : രാജ്യത്തെ സാങ്കേതിക വ്യവസായത്തിലെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യുന്നത് തുടരുകയാണെന്നും ഹൈബ്രിഡ് ജോലിയുടെ മാതൃകയെ പ്രശംസിക്കുന്നുവെന്നും അസിം പ്രേംജി പറഞ്ഞു. “കൊവിഡ് ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ, ടെക് വ്യവസായത്തിന്റെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി, ഇന്നും 90 ശതമാനത്തിലധികം ആളുകൾ ഇതെ സംവിധാനത്തിൽ തുടരുന്നു, ”അദ്ദേഹം പറഞ്ഞു. ബെംഗളൂരു ചേംബർ ഓഫ് ഇൻഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാ‌ടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം…

Read More

സർക്കാർ ആശുപത്രികളോട് ചേർന്ന് 1000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി വരുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളോട് ചേർന്ന് കൂടുതൽ ജനഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പരിയോജന പദ്ധതിയിൽപ്പെടുത്തിയാണ് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന വിൽപന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നത്. ഈ വർഷം അവസാനത്തോടെ 1000 കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു നഗരജില്ലയിൽ 211 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം118 കോടിരൂപയുടെ വ്യാപാരമാണ് ഇവിടെ മാത്രമായി നടന്നത്.

Read More

കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നാളെ മുതൽ…

ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്ക് കർണാടകയിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന ഉത്തരവ് പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളായി. എന്നാൽ ഉത്തര കേരളവുമായി കർണാടക അതിർത്തി പങ്കിടുന്ന 4 ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റ് വഴികൾ എല്ലാം അടച്ചിട്ടുണ്ട്. തലപ്പാടി, സാർടക്ക (ബന്ത്വാൾ), നാട്ടെനിഗെ ബുധനൂരു (പുത്തൂർ), ജൽസൂർ (സുള്ള്യ) എന്നീ ചെക്ക് പോസ്റ്റുകളിലൂടെ മാത്രമേ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. 72 മണിക്കൂർ പഴക്കമില്ലാത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിിയിരിക്കണം.…

Read More

കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടാകും:ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു എങ്കിലും അകലം പാലിക്കൽ, മുഖാവരണം എന്നീ നിർദ്ദേശങ്ങൾ ഒരു കാരണവശാലും ലംഘിക്കരുത് എന്ന് ബി.ബി.എം.പി. ചെറിയൊരു വീഴ്ച പോലും വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കാരണമാകും, അയൽ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നഗരത്തിൽ പ്രതിദിന കോവിഡ് കേസുകൾ 200 ആയി കുറഞ്ഞിട്ടുണ്ട് ,ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയും കർശന നടപടി എടുക്കേണ്ടി വരും ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. അതേ സമയം കർണാടകയിൽ ഇനി ലോക്ക്…

Read More
Click Here to Follow Us