ബെംഗളൂരു : കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി.
കഫേ കോഫി ഡേ സ്ഥാപകന്‍ പരേതനായ വി.ജി. സിദ്ധാര്‍ത്ഥയുടെ മകനും ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമര്‍ത്യ ഹെഗ്ഡെയാണ് വരന്.
ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ് വിവാഹ ചടങ്ങ് നടന്നത്.
ശിവകുമാറിന്റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ.
അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ് സിദ്ധാര്‍ഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്.എം കൃഷ്ണയുമായി അദ്ദേഹം പാര്‍ട്ടിയിലുള്ള കാലത്ത് തുടങ്ങിയ സുഹൃദ്ബന്ധം, കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷവും ഡി.കെ മുറിയാതെ സൂക്ഷിച്ചിരുന്നു.
2018 ജൂലൈ 31ന് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ വിയോഗത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.