മൈസൂരു പോലീസിൻ്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധം.

ബെംഗളൂരു: സഞ്ചാരികളായ മലയാളി കുടുംബത്തെ കബളിപ്പിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മൈസൂരു പൊലീസിനെതിരെ മലയാളികളുടെ ഫേസ്ബുക്കിൽ പ്രതിഷേധിക്കുന്നു.

മൈസൂരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് #shameonyoumysorepolice എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം അരങ്ങേറുന്നത്.

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 500 രൂപ പിഴ വാങ്ങിയിട്ട് റെസീപ്റ്റില്‍ 100 എന്ന് രേഖപ്പെടുത്തിയാണ് Shabrathali Shabru എന്നയാളെ മൈസൂരു പൊലീസിലെ ഉദ്യോഗസ്ഥന്‍ കബളിപ്പിച്ചു എന്നാണ് അവകാശ വാദം.

ഇയാൾ ഫേസ് ബുക്കിൽ പങ്കുവച്ച സന്ദേശം താഴെ

“കഴിഞ്ഞ ആഴ്ച ഫാമിലിയുമായി മൈസൂർ പോയപ്പോൾ ഉണ്ടായ ഒരനുഭവം.
ഞങ്ങൾ 2-ഫാമിലി (Total 4adults +2കുട്ടികൾ), വയനാട് കറങ്ങി മൈസൂർ പോയപ്പോൾ വൈകീട്ട് ചാമുണ്ഡി ഹിൽ വ്യൂ പോയിന്റ് കാണാൻ പുറപ്പെട്ടതായിരുന്നു. ആ റോഡിൽ കയറിയപ്പോൾത്തെക്കും മൈസൂർ പോലീസ് ഞങ്ങളുടെ കാറിനു കൈ കാണിച്ചു നിർത്തി. ഞങ്ങൾ വിൻഡോ ഗ്ലാസ്‌ താഴ്ത്തി, ആ പോലീസ്കാരൻ അതുവഴി അകത്തു നോക്കി കന്നഡ ഭാഷയിൽ നമ്മളോട് എന്തൊക്കെയോ പറഞ്ഞു. അതിൽ മനസ്സിലായ വാക്ക് “മാസ്ക്” എന്നത് മാത്രാണ്. നമ്മൾക്കു മനസ്സിലായി കാറിനുള്ളിൽ മാസ്ക് ധരിക്കാത്തതാണ് പ്രശ്നം എന്നുള്ളത് (മൈസൂറിൽ കാൽനട യാത്രക്കാരോ സാധനങ്ങൾ വാങ്ങിക്കുന്നവരോ, കച്ചവടക്കാരോ ആരും മാസ്ക് ധരിച്ചതായി കാണാറില്ല). പിന്നീട് അയാൾ receipt ബുക്ക്‌ കയ്യിൽ എടുത്ത് വണ്ടി നമ്പരൊക്കെ നോട്ട് ചെയ്യുന്നത് കണ്ടു, RS .800/- ഫൈൻ അടക്കണമെന്ന് പറഞ്ഞു (അതുമാത്രം അയാൾ ഇംഗ്ലീഷും മലയാളവും ചേർത്ത് പറഞ്ഞു). ഞങ്ങൾ വാഹനത്തിനാകാത്താണ്, ഗ്ലാസ്‌ ക്ലോസ് ചെയ്താണ് എന്നൊക്ക നമ്മൾകു വശമുള്ള മലയാളവും ഇംഗ്ലീഷും ഹിന്ദിയും ചേർത്ത് പറഞ്ഞു അതാണേൽ അയാൾക്ക്‌ മനസ്സിലാവുന്നുമില്ല (അറിയാത്ത പോലെ അഭിനയിക്കുകയാണോ എന്നറിയില്ല).
അവസാനം 500/- കൊടുക്കണം എന്ന് പറഞ്ഞു, ഫാമിലി കൂടെയുള്ള ഭയത്താൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ നമ്മളത് കൊടുത്തു. അദ്ദേഹം receipt മുറിച്ചിട്ട് അയാളുടെ കയ്യിൽ തന്നെ വെക്കാൻ ശ്രമിച്ചു, വീണ്ടും ചോദിച്ച കാരണത്താൽ അത് തന്നു. നോക്കിയപ്പോൾ വെറും 100/-രൂപ മാത്രേ എഴുതീട്ടുള്ളു.
നമ്മള് പിന്നെ കൂടെ ഫാമിലിയുള്ള കാരണത്താൽ വീണ്ടും സംസാരിക്കാൻ നിന്നില്ല, എല്ലാ തെറിവിളികളും മനസ്സിൽ അടക്കി യാത്ര തുടർന്നു…
(ഈ വിവരങ്ങൾ കൂട്ടുകാരോട് പങ്കുവെച്ചപ്പോൾ അവരും സമാന അനുഭവം ഫേസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. കേരള രെജിസ്ട്രേഷൻ വണ്ടി കാണുമ്പോൾ കൈനീട്ടം ഉറപ്പ് ) ”

https://m.facebook.com/groups/SanchariTravelForum/permalink/1698884226956861/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us