ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 501 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.665 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.59 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 665 ആകെ ഡിസ്ചാര്‍ജ് : 913677 ഇന്നത്തെ കേസുകള്‍ : 501 ആകെ ആക്റ്റീവ് കേസുകള്‍ : 7697 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12185 ആകെ പോസിറ്റീവ് കേസുകള്‍ : 933578 തീവ്ര പരിചരണ…
Read MoreDay: 20 January 2021
മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പൂര്‍ത്തിയാക്കി
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയും സി.ഡി വിവാദവും എല്ലാം നിലനില്‍ക്കെ മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പൂര്‍ത്തിയാക്കി. ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ഏഴ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളിലുണ്ടായ കലഹം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സി.ഡിക്കാണിച്ച് മുഖ്യമന്ത്രിയെ ബ്ലാക് മെയില്‍ ചെയ്താണ് മന്ത്രിസ്ഥാനം നേടിയെടുത്തതെന്ന് ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രനേതൃം ഇടപെടണമെന്ന് ആവശ്യപ്പെട്ട് 15 വിമത എം.എല്‍.എമാര്‍ ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുകയാണ്. മുതിര്‍ന്ന മന്ത്രിമാരെ ഒഴിവാക്കി, ചെറുപ്പക്കാര്‍ക്ക് ക്യാബിനെറ്റില്‍ ഇടം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.…
Read Moreനടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.
ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1996-ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.
Read Moreടെക്കിയായ മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകി പിതാവ്…
ബെംഗളൂരു : സ്വന്തം മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ പിതാവ് പിടിയിൽ. ജനുവരി 12 നാണ് തൻ്റെ മൂത്ത മകൻ ടെക്കിയായ കൗശലിനെ കാണാനില്ല എന്ന പരാതി ബിസിനസുകാരനായ കേശവ് പ്രസാദ് അടുത്ത പോലീസ് സ്റ്റേഷനിൽ നൽകിയത്. അതേ ദിവസം തന്നെ എലമല്ലപ്പ തടാകത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയും തുറന്ന് നോക്കിയപ്പോൾ ഒരു യുവാവിൻ്റെ ശരീര ഭാഗങ്ങൾ ആണ് എന്ന് തിരിച്ചറിയുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം…
Read Moreനഗരത്തിൽ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)
ബെംഗളൂരു: നഗരത്തിൽ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. Karnataka: State Congress chief DK Shivkumar & Siddaramaiah and other party leaders detained while marching towards Raj Bhavan in Bengaluru to protest against farm laws. pic.twitter.com/1PZGPBhcjm — ANI (@ANI) January 20, 2021 വിവിധ കര്‍ഷക സംഘടകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച്…
Read Moreവസ്തുതർക്കം സഹോദരിക്കും അമ്മയ്ക്കും കുത്തേറ്റു: പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
ബെംഗളൂരു: അമ്മയെയും സഹോദരന്റെ ഭാര്യയെയും അവരുടെ കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ച മടിവാള നിവാസി 36 കാരനായ കാർ ഡ്രൈവർ ഗോപാലകൃഷ്ണയെ ആണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു എന്ന് അനുജൻ അറിയിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു വിറ്റ് കടങ്ങൾ തീർക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സം നിന്നതാണ് പ്രകോപനത്തിന് ഉള്ള കാരണം. അമ്മയെയും അനുജന്റെ കുടുംബത്തെയും ഒഴിവാക്കാനുള്ള പദ്ധതി ഭാര്യയുമായി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. കുത്താൻ…
Read More75 ലക്ഷം രൂപയുമായി ലക്നൗവിലേക്ക് കടക്കാൻ ശ്രമിച്ച കസ്റ്റംസ് ഓഫീസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായി.
ബെംഗളൂരു: ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി ലക്നൗവിലേക്കുള്ള യാത്രയ്ക്കിടെ അനുവദിക്കാവുന്ന പരിധിയിൽ കൂടുതൽ പണം കയ്യിൽ കരുതിയതിന് കസ്റ്റംസ് സൂപ്രണ്ട് മുഹമ്മദ് ഇർഫാൻ അഹമ്മദ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്ന്റെ പിടിയിലായി. ചെന്നൈയിൽ നിന്ന് ഭാര്യാസമേതം വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ ഇദ്ദേഹം ലക്നൗ ലേക്ക് പുറപ്പെടാനുള്ള സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് പിടിയിലായത്. 75 ലക്ഷത്തോളം രൂപ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തു. ഇദ്ദേഹത്തെ വിശദ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.…
Read Moreഇതുവരെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിൽ !
ബെംഗളൂരു : ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ കോവിഡ് വാക്സിൻ വിതരണ പ്രവർത്തനങ്ങളിൽ ഏറ്റവും നന്നായി പ്രതികരിച്ച് കർണാടക. ചൊവ്വാഴ്ച വെകുന്നേരത്തെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 4 ദിവസം ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിലാണ്. കർണാടകയിൽ 80,686 പേർ (12.6%) വാക്സിൻ സ്വീകരിച്ചു , തെലങ്കാന(69,405), ആന്ധ്രപ്രദേശ് (58,495), ഒഡീഷ(55,138), ബംഗാൾ(42,093), ബീഹാർ (42,085) എന്നിങ്ങനെയാണ് കണക്കുകൾ. രാജ്യത്ത് ആകമാനം 6,31,417 പേർ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 45 ദിവസമായി ഞങ്ങൾ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അതിൻ്റെ ഫലമാണ് കഴിഞ്ഞ 4 ദിവസങ്ങളിൽ കാണാൻ…
Read More300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബി.എം.ടി.സി.
ബെംഗളൂരു: 300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി). വർഷങ്ങളായി പല കമ്പനികളുടെ വൈദ്യുത ബസുകൾ ഇതുവരെ ബി.എം.ടി.സി നഗരത്തിലെ നിരത്തുകളിൽ പരീക്ഷിച്ചിട്ടുണ്ട്. 2 കോടി രൂപ വീതം ചെലവ് വരുന്ന ബസുകൾ വിദേശ കമ്പനിയുടേതാണ്. ഇതിൽ കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതിയിലുൾപ്പെടുത്തി 55 ലക്ഷം രൂപ ലഭിക്കും. 12 മീറ്റർ നീളമുള്ള നോൺ എ.സി. ബസുകളാകും ഇറക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 180 കിലോമീറ്റർ ഓടാൻ സാധിക്കുന്ന തരത്തിലുള്ള ബസുകളാകും നിരത്തിലിറക്കുക എന്ന് ഗതാഗത ചുമതലയുള്ള…
Read More