ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 600 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1283 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.60 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1283 ആകെ ഡിസ്ചാര്‍ജ് : 900202 ഇന്നത്തെ കേസുകള്‍ : 600 ആകെ ആക്റ്റീവ് കേസുകള്‍ : 10207 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12110 ആകെ പോസിറ്റീവ് കേസുകള്‍ : 922538 തീവ്ര പരിചരണ…
Read MoreDay: 4 January 2021
ഇടവേള കഴിഞ്ഞു ഇനി പരിശ്രമത്തിന്റെ നാളുകൾ: വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി.
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ പുനരാരംഭിച്ച ഒരു ദിവസം പിന്നിടുമ്പോൾ വിദ്യാഭ്യാസ മന്ത്രി സ്കൂളുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. മന്ത്രിയുടെ സന്ദർശനം വിദ്യാർത്ഥികളെ മാനസികമായി ഉദ്ദീപിപ്പിക്കുന്നതിനും ശുചിത്വബോധം വളർത്തുന്നതിനും ഇനിയുള്ള ദിവസങ്ങളിലെ ക്ലാസുകൾ ഒഴിവാക്കാതെ ലക്ഷ്യബോധത്തോടെ സ്കൂളുകളിൽ എത്തുന്നതിനും പ്രേരകമായി. പകൽ മുഴുവൻ കെട്ടിടനിർമ്മാണ വേലകൾ ചെയ്തിട്ടും ജീവൻ ഭീമ നഗറിൽ നിന്നുള്ള സർക്കാർ സ്കൂളിലെ വിദ്യാർത്ഥി മഹേഷ് 625 ൽ 616 മാർക്കും നേടി ഉന്നത വിജയം കൈവരിച്ചത് മാതൃകയാക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.
Read Moreനഗരത്തിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചയാൾക്ക് നഷ്ടമായത് 7 ലക്ഷം രൂപ
ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച വയോധികനാണ് വന്‍ തുക നഷ്ടമായത്. തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 18-ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പേയ്‌മെന്റ് നടന്നിട്ടില്ല എന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചത്. ഇതോടെ അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന്…
Read Moreഭാര്യ കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: 2005 മുതൽ ഹൊറമാവിലെ താൽക്കാലിക നിവാസിയും നേപ്പാൾ സ്വദേശിയുമായ രാം ബഹാദൂർ ബടക്ക് 47, ആണ് ഭാര്യ ദുബി ദേവിയെ വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഇയാൾ ഒരു ഐസ്ക്രീം കടയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യാ പരിസരങ്ങളിൽ ഉള്ള വീടുകളിൽ വീട്ടുജോലിക്കും പോയിരുന്നു. വരുമാനത്തിൽ ഭൂരിഭാഗവും ഇയാൾ മദ്യത്തിനു വേണ്ടി ചെലവാക്കിയിരുന്നതാണ് സ്ഥിരമായ കുടുംബ കലഹത്തിനും അവസാനം കൊലപാതകത്തിനും കാരണമായത്. പതിവുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും മദ്യപിച്ചെത്തിയ ഭർത്താവിനോട് ദുബി വഴക്കിട്ടു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അടുക്കളയിൽ ഇരുന്ന് കത്തിയെടുത്ത്…
Read Moreകോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സിഇഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5 കോടി വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് കയ്യൊപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സീന്‍ കയറ്റുമതി നടത്തുന്നില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അതോടെ 68 രാജ്യങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍…
Read Moreഇൻറർ സിറ്റിക്ക് പകരം പുതിയ പകൽ തീവണ്ടി എറണാകുളത്തേക്ക്; റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : മുൻപ് ഉണ്ടായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസിന് പകരമായി അതേ സമയത്ത് പുതിയ നമ്പറിൽ തീവണ്ടി സർവ്വീസ് പ്രഖ്യാപിച്ചു. ഈ മാസം 9 മുതൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. കെ.എസ്.ആർ. ബെംഗളൂരു -എറണാകുളം സ്പെഷൽ (02677) രാവിലെ 06:10 ന് പുറപ്പെട്ട് വൈകുന്നേരം 04:55 ന് എറണാകുളം ജംഗഷനിൽ എത്തും. മടക്ക ട്രെയിൻ (02678) രാവിലെ 9:10 ന് പുറപ്പെട്ട് രാത്രി 7.50 ന് നഗരത്തിലെത്തും. കൻ്റോൺമെൻ്റ്, കർമലറാം, ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ,…
Read More35 ഭവനഭേദനം; മോഷണശ്രമത്തിനിടെ നിരവധി കൊലപാതകം; രണ്ടംഗസംഘം പിടിയിൽ.
ബെംഗളൂരു: കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് നഗരത്തിലെ 35 ഓളം വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെയാണ് കേന്ദ്ര കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം പിടികൂടിയത്. സ്വദേശത്തെ ബന്ധുക്കളുടെ വീടുകളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം രണ്ടുകോടി രൂപ വിലവരുന്ന നാല് കിലോയോളം മോഷ്ടിച്ച സ്വർണവും ഇവരിൽ നിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള ഫയും ഇസ്ലാമുദ്ദീൻ 35, മുര സലിം മുഹമ്മദ് 42 എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഫയുമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മുപ്പത്തിയഞ്ചോളം ഭവന ഭേദനമോഷണം…
Read More