ബെംഗളൂരു : ഓരോ സ്ഥലത്തെ തനത് ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന പദവിയാണ് ജി.ഐ.ടാഗ് അല്ലെങ്കിൽ ഭൗമ സൂചികാ പദവി. ഇത്തരം ഉൽപന്നങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ കർണാടക തന്നെ. മൈസൂർ സാൻഡൽ സോപ്പ്, മൈസൂർ സിൽക്ക്, ചന്ന പട്ടണ കളിപ്പാട്ടങ്ങൾ, കൂർഗ് ഓറഞ്ച്, ബൈദഗി ചില്ലി, ധാർവാട്പേട അടക്കം 42 ഉൽപന്നങ്ങൾക്കാണ് കർണാടക ജി.ഐ.ടാഗ് സ്വന്തമാക്കിയത്. 1999ലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഓഫ് ഗുഡ്സ് ആക്റ്റ് പ്രകാരമാണ് ജി.ഐ. ടാഗ് ലഭിക്കുന്നത്. ഇതു വരെ രാജ്യത്ത് 370 ഉൽപന്നങ്ങൾക്ക് ടാഗ് ലഭിച്ചു കഴിഞ്ഞു.
Read MoreMonth: January 2021
വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന വാർത്തക്ക് പിന്നിൽ..
ബെംഗളൂരു : കർണാടകയിൽ കോവിഡ് വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വരികയാണ്. എന്നാൽ ഇതിന് പിന്നിലുള്ള യാഥാർത്ഥ്യം ഇതാണ്. ചാമരാജ് നഗർ ജില്ലയിൽ നിന്നുള്ള 5 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിനർത്ഥം കോവിഡ് വാക്സിൻ ഫലപ്രദമല്ല എന്നല്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.രാജ്യത്ത് ഉപയോഗിക്കുന്ന കോവി ഷീൽഡ് കോവാക്സിൻ തുടങ്ങിയ മരുന്നുകൾ രണ്ട് ഡോസിന് ശേഷമാണ് ഫലപ്രദമാവുക. ഇപ്പോൾ രാജ്യത്ത് ഒന്നാം ഘട്ടം കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്…
Read Moreസിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു
ന്യൂഡൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങും അനുവദിക്കും. Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6 — ANI (@ANI) January 31, 2021 കൊറോണയുടെ പശ്ചാത്തലത്തിൽ…
Read Moreനഗരത്തിലെ ഹോട്ടലുകൾ സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല: ഗരുഡ ഫോഴ്സ്
ബെംഗളൂരു: നഗരത്തിലെ 45 വൻകിട ഹോട്ടലുകളിലും തീവ്രവാദത്തെ ചെറുക്കാനുള്ള സുരക്ഷാ മുൻകരുതലുകളില്ലെന്ന് സെന്റർ ഫോർ കൗണ്ടർ ടെററിസം ഡയറക്ടർ ബ്രിഗേഡിയർ എസ്. ബുബേഷ് കുമാർ പറഞ്ഞു. നഗരത്തിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ സുരക്ഷാഭീഷണി സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-ലെ തീവ്രവാദ ആക്രമണങ്ങളിൽ അധികവും ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു. തീവ്രവാദികൾ പ്രധാനമായും ഉന്നംവെക്കുന്നത് ഹോട്ടലുകളാണെങ്കിലും സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റിമേഖലയിലെ സുരക്ഷയിൽ അലംഭാവമാണുള്ളത്. ബെംഗളൂരുവിലെ പല ഹോട്ടലുകളിലും സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്നുമാത്രമല്ല, സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ലെന്ന് തീവ്രവാദവിരുദ്ധ സേനയായ ഗരുഡ ഫോഴ്സ് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിലെ സുരക്ഷാസംവിധാനങ്ങൾ നവീകരിക്കുന്നതിന്…
Read Moreകോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം
ബെംഗളൂരു: കോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം. അധ്യാപകരെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി കോവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനം തടയാൻ അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരും നിർണായക പങ്ക് വഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ എന്നിവർക്കയച്ച കത്തിൽ പറഞ്ഞു. വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കുന്നതിനും കോവിഡിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അധ്യാപകരുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
Read Moreപൾസ് പോളിയോ വിതരണം ഇന്ന്; 5 വയസിന് താഴെയുള്ള കുട്ടികൾ നിർബന്ധമായും തുള്ളിമരുന്ന് സ്വീകരിക്കണം.
ബെംഗളൂരു : പൾസ് പോളിയോ മരുന്ന് വിതരണം ഇന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി നടക്കും. 5 വയസ്റ്റിന് താഴെയുള്ള കുട്ടികൾ ഇതുവരെ എത്ര പ്രാവശ്യം മരുന്ന് സ്വീകരിച്ചിട്ടുണ്ട് എങ്കിലും ഇന്ന് തുള്ളിമരുന്ന് എടുക്കണമെന്ന് മന്ത്രി ഡോ: സുധാകർ അറിയിച്ചു. 64 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 ജില്ലകളിലായി 32908 ബൂത്തുകളിലായി 110179 ആരോഗ്യ പ്രവർത്തകരെയാണ് വാക്സിനേഷൻ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഉൾനാടൻ പ്രദേശങ്ങളിൽ വാക്സിൻ വിതരണത്തിന് 904 മൊബൈൽ ടീമുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മരുന്ന് വിതരണത്തിൻ്റെ ഉൽഘാടനം മുഖ്യമന്ത്രി യെദിയൂരപ്പ…
Read More75 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മലയാളി പിടിയിൽ.
ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ ബെംഗളൂരു പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്മാര് അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്രഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്മാര്ക്കും പാസ്പോര്‍ട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. Continuing the drive against drugs, CCB Anti Narcotics Wing arrest 4…
Read Moreശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹ കേസ്.
ബെംഗളൂരു : ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹകേസ് റജിസ്റ്റർ ചെയ്തു. സാമൂഹിക പ്രവർത്തകനായ ബി.എസ്.രാകേഷ് നൽകിയ പരാതിയെ തടർന്നാണ് പാരപ്പന അഗ്രഹാര പോലീസ് കേസെടുത്തത്. കർഷകൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് കേസ്. മാധ്യമ പ്രവർത്തകനായ രാജ് ദീപ് സർദ്ദേസായി അടക്കം 7 പേർക്കെതിരെ കേസുണ്ട്. ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളും ഇവർക്കെതിരെ രാജ്യദ്രോഹ കേസ് നിലവിലുണ്ട്.
Read Moreവൈദ്യുതി വാഹന മേഖലയിൽ റീചാർജ്ജ് ചെയ്ത് മുന്നേറാൻ കർണാടക;സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു.
ബെംഗളൂരു: ഭാവിയുടെ വാഹന മേഖലയായ വൈദ്യുതി വാഹനങ്ങളിൽ കൂടുതൽ മുതൽ മുടക്കാൻ കർണാടക. സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു. പുതിയ ഊർജ്ജ നിയമത്തിനും സർക്കാർ രൂപം നൽകുമെന്ന് ശനിയാഴ്ച ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു. ഒരു പ്ലാൻ്റ് ഹുബ്ബളളി മേഖലയിലും ഒരു പ്ലാൻ്റ് ചിക്ക ബല്ലാ പുരയിലും ആയിരിക്കും സ്ഥാപിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ വാഹന നിർമ്മാണം കൂടുതൽ വില കുറഞ്ഞതാകാൻ ഇത് സഹായിക്കും. രാജ്യത്ത് ആദ്യമായി ഇ വാഹന പോളിസി 2018ൽ പുറത്തിറക്കിയത് കർണാടക ആണ്. പെട്രോൾ ബങ്കുകൾ…
Read Moreമറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന് എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു.
ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന് എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇന്നലെ വൈകുന്നേരം 5:30 ന് ഉള്ള കണക്ക് പ്രകാരം 302217 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവച്ചതായി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്നലെ മാത്രം 17832 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. 3 ലക്ഷം പിന്നിടുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.
Read More