വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന വാർത്തക്ക് പിന്നിൽ..

ബെംഗളൂരു : കർണാടകയിൽ കോവിഡ് വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വരികയാണ്.

എന്നാൽ ഇതിന് പിന്നിലുള്ള യാഥാർത്ഥ്യം ഇതാണ്.

ചാമരാജ് നഗർ ജില്ലയിൽ നിന്നുള്ള 5 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

ഇതിനർത്ഥം കോവിഡ് വാക്സിൻ ഫലപ്രദമല്ല എന്നല്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.രാജ്യത്ത് ഉപയോഗിക്കുന്ന കോവി ഷീൽഡ് കോവാക്സിൻ തുടങ്ങിയ മരുന്നുകൾ രണ്ട് ഡോസിന് ശേഷമാണ് ഫലപ്രദമാവുക.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഇപ്പോൾ രാജ്യത്ത് ഒന്നാം ഘട്ടം കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവക്കും.

ആദ്യ വാക്സിൻ എടുക്കുന്നതിന് മുൻപേ ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts