മാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: മാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. മാട്രിമോണിയൽ പോർട്ടലിൽ പരിചയപ്പെട്ടയാൾ വിവാഹവാഗ്ദാനം നൽകി 25 ലക്ഷംരൂപ തട്ടിയെടുത്തതായാണ് പരാതി. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന 34-കാരിയാണ് പോലീസിൽ പരാതി നൽകിയത്. സെപ്റ്റംബറിലായിരുന്നു യുവതി മാട്രിമോണിയൽ പോർട്ടലിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. ഇതുകണ്ട് വിദേശത്ത് സിവിൽ കോൺട്രാക്ടറാണെന്ന് പരിചയപ്പെടുത്തി രാജ്കിഷോർ എന്നയാൾ യുവതിയുമായി അടുത്തു. തുടർന്ന് മൊബൈൽ നമ്പറുകൾ കൈമാറി. ഇതിനിടെ ബിസിനസിന്റെ ഭാഗമായി മലേഷ്യയിൽ പോകണമെന്നും ഇതിനായി സാമ്പത്തികസഹായം വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. തന്റെ കൈയിലുള്ള പണം സാങ്കേതിക കാരണങ്ങളാൽ…

Read More

കനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി പുരൻ പൂജാരി (19) ആണ് മരിച്ചത്. മഹാലക്ഷ്മി ലേഔട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തെ ഷെഡ്ഡിന്റെ ഒരു ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. ഷെഡ്ഡിലുണ്ടായിരുന്ന ഭവാനി സിങ് (21), മിഥുൻ (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കെട്ടിടനിർമാണ കമ്പനിയുടെ സൈറ്റിലാണ് സംഭവം.

Read More

197 പുതിയ കോഴ്സുകള്‍, ഇനി കേരളത്തിൽ തന്നെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം

തിരുവനന്തപുരം: കേരളത്തിൽ ഇനി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. അഞ്ചു വര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 47 സര്‍ക്കാര്‍ കോളേജുകളില്‍ 49 കോഴ്സുകള്‍, 105 എയ്ഡഡ് കോളേജുകളില്‍ 117 കോഴ്സുകള്‍, എട്ടു സര്‍വകാലാശാലകളില്‍ 19 കോഴ്സുകള്‍, എട്ടു എഞ്ചിനിയറിംഗ് കോളേജുകളില്‍ 12 കോഴ്സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്. 2020-21 അധ്യയന വര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകള്‍ ഏതെല്ലാമായിരിക്കണമെന്ന്…

Read More

വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നാലെ സാധാരണക്കാരന് അടുത്ത പണി വരുന്നു; വെള്ളക്കരം വർദ്ധിപ്പിക്കാൻ അനുമതി തേടി ജലവിതരണ ബോർഡ്.

ബെംഗളൂരു : കോവിഡിൽ വലഞ്ഞ് വരുമാന നഷ്ടം നേരിടുന്ന സാധാരണക്കാരന് ആദ്യ പ്രഹരം വൈദ്യുതി ബില്ലിൻ്റെ പേരിൽ ലഭിച്ചു കഴിഞ്ഞു.ഇനി അടുത്തത് അണിയറയിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരം. വെള്ളത്തിൻ്റെ വില കൂട്ടാനുള്ള അനുമതിക്കായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്(ബി.ഡബ്ല്യു.എസ്.എസ്.ബി.) സർക്കാറിരെ സമീപിച്ചിരിക്കുകയാണ്. 12 ശതമാനം വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. ആപേക്ഷ സർക്കാർ അംഗീകരിച്ചാൽ കുടിവെള്ളത്തിന് അധിക തുക നൽകേണ്ടി വരും. ഇപ്പോൾ വീടുകളിലേക്കുള്ള 8000 ലിറ്റർവരെ വെള്ളത്തിന് ലിറ്ററിന് ഏഴു രൂപവെച്ചാണ് ഈടാക്കുന്നത്. 8001 മുതൽ 25,000 ലിറ്റർവരെ 11…

Read More

ബയപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായി.

ബെംഗളൂരു : ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി റെയിൽവേ അറിയിച്ചു. 48 കിലോമീറ്റർ ഉണ്ട് ഈ ദൂരം. ബയപ്പനഹള്ളിയിൽ നിന്ന് അനേക്കൽ വരെയുള്ള പാത 34 കിലോമീറ്റർ കഴിഞ്ഞ മാർച്ചിൽ തന്നെ വൈദ്യുതീകരിക്കുകയും റെയൽ വേ സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി നേടുകയും ചെയ്തിരുന്നു. ഇപ്പോൾ പെരിയനഗൻതുണൈ വരെയാണ് വൈദ്യുതീകരണം പൂർത്തിയായി സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി ലഭിച്ചത്.അടുത്ത മാർച്ചിൽ ഇത് ഓമല്ലൂർ വരെ നീട്ടും. ഹൊസൂരിൽ നിന്ന് മെമു ട്രെയിനുകൾ ഓടിക്കുന്നതിന് ഈ നീക്കം സഹായിക്കും. നഗരത്തിൽ നിന്ന് ഹൊസൂർ…

Read More

ഇന്ന് പരിശോധന ഒരു ലക്ഷത്തിന് മുകളില്‍;കര്‍ണാടകയില്‍ 2960 പേര്‍ക്ക് പുതിയതായി കോവിഡ്;2701 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗരജില്ലയില്‍ 1568 പേര്‍ക്ക് പുതിയതായി കോവിഡ്;831 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.68% മാത്രമാണ്.ഒ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2960 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2701 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :2701 (5723) ആകെ ഡിസ്ചാര്‍ജ് : 717204 (794503) ഇന്നത്തെ കേസുകള്‍ :2960 (3156) ആകെ ആക്റ്റീവ് കേസുകള്‍ :33319 (33095) ഇന്ന് കോവിഡ് മരണം :35…

Read More

കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചു.

ബെംഗളൂരു: കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.കൊറോണ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ദീപവലി പടക്കങ്ങള്‍ നിരോധിക്കുന്നത്. “പടക്കങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചര്‍ച്ച നടത്തി,അതുപ്രകാരം പടക്കങ്ങള്‍ ദീപവലിയുമായി ബന്ധപ്പെട്ട് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും” മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് പറഞ്ഞു. രാജസ്ഥാന്‍,ഡല്‍ഹി,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങള്‍ പടക്കങ്ങള്‍ നിരോധിച്ചിട്ടുണ്ട്. We have taken a decision not to allow bursting of firecrackers in the state, in wake of #COVID19 pandemic. The order will be released…

Read More

കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശവുമായി യുജിസി

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. – സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. – കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. – ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു. – ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. – അധ്യാപന…

Read More

ലൗജിഹാദിന്റെ പേരിലുള്ള മതംമാറ്റം കർശനമായി തടയും,നിയമനിര്‍മ്മാണം നടത്തും: മുഖ്യമന്ത്രി.

ബെംഗളൂരു: ലൗജിഹാദിനെ തുടര്‍ന്നുള്ള മതംമാറ്റം സംസ്ഥാനത്ത് കർശനമായി തടയുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഇതാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൗജിഹാദിന്റെ പേരിൽ മതപരിവർത്തനം നടക്കുന്നതായ വാർത്ത കുറച്ചു നാളായി  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത് യാതൊരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രേമം നടിച്ച് പെൺക്കുട്ടികളെ മതംമാറ്റുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന ലൗജിഹാദിനെതിരേ ആഭ്യന്തരമന്ത്രിയും ശക്തമായി രംഗത്ത് വന്നു. ലൗജിഹാദ് സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാൻ നിയമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ…

Read More

ഈ വർഷം ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈനിൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.

ബെംഗളൂരു : കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരിമിതികൾ കാരണം ഈ വർഷത്തെ ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈൻ ആയി നടത്തുന്നു. ഈ മാസം 19 ന് തുടങ്ങുന്ന പരിപാടി 21 ന് അവസാനിക്കും.വിവര ജൈവ സാങ്കേതിക മേഖലകളിലെ നവീന ആശയങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. മാത്രമല്ല സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് പ്രത്യേക വേദി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലുടെ ഉൽഘാടനം ചെയ്യും.

Read More
Click Here to Follow Us