മാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: മാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. മാട്രിമോണിയൽ പോർട്ടലിൽ പരിചയപ്പെട്ടയാൾ വിവാഹവാഗ്ദാനം നൽകി 25 ലക്ഷംരൂപ തട്ടിയെടുത്തതായാണ് പരാതി.

നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന 34-കാരിയാണ് പോലീസിൽ പരാതി നൽകിയത്. സെപ്റ്റംബറിലായിരുന്നു യുവതി മാട്രിമോണിയൽ പോർട്ടലിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തത്.

ഇതുകണ്ട് വിദേശത്ത് സിവിൽ കോൺട്രാക്ടറാണെന്ന് പരിചയപ്പെടുത്തി രാജ്കിഷോർ എന്നയാൾ യുവതിയുമായി അടുത്തു. തുടർന്ന് മൊബൈൽ നമ്പറുകൾ കൈമാറി.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

ഇതിനിടെ ബിസിനസിന്റെ ഭാഗമായി മലേഷ്യയിൽ പോകണമെന്നും ഇതിനായി സാമ്പത്തികസഹായം വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. തന്റെ കൈയിലുള്ള പണം സാങ്കേതിക കാരണങ്ങളാൽ പിൻവലിക്കാനാകില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

ഇതേത്തുടർന്ന് ഒക്ടോബർ 13-നും 16-നുമിടയിൽ പല തവണകളായി 25 ലക്ഷംരൂപ യുവതി അയച്ചുകൊടുത്തു. ഇതോടെ യുവതിയുടെ ഫോൺകോളുകൾ യുവാവ് എടുക്കാതെയായി. ഇതേത്തുടർന്നാണ് വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts