ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി എൻ.സി.ബി.

ബെംഗളൂരു : കളളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ എൻസിബി നീക്കം.

ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബിയും കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻസിബിയുടെ നിർണായക നീക്കം.

ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്  കണ്ടെത്തൽ.

ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ഉച്ചയോടെ ബിനീഷിനെ ബെംഗളൂരു സെഷൻസ് കോടതിയിൽഹാജരാക്കും. ഇതിന്  മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കേരളത്തിൽ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
[masterslider id="10"]

Related posts