കനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി പുരൻ പൂജാരി (19) ആണ് മരിച്ചത്.

മഹാലക്ഷ്മി ലേഔട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തെ ഷെഡ്ഡിന്റെ ഒരു ഭാഗത്തെ മതിലാണ് ഇടിഞ്ഞത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഷെഡ്ഡിലുണ്ടായിരുന്ന ഭവാനി സിങ് (21), മിഥുൻ (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കെട്ടിടനിർമാണ കമ്പനിയുടെ സൈറ്റിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts