വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു

ബെംഗളൂരു: വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കുടകിൽ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും കാവേരി നദീതട പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാവേരി, കൃഷ്ണ നദീതട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കെ.ആർ.എസ്., അൽമാട്ടി അണക്കെട്ടുകളിൽനിന്ന്‌ വെള്ളം തുറന്നുവിട്ടു. കെ.ആർ. എസ്. അണക്കെട്ടിൽനിന്ന്‌ 30,000 ക്യൂസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് 1.6 ലക്ഷം ക്യൂസെക്സായി ഉയർന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ദുരിതാശ്വാസ സഹായമെത്തിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം…

Read More

കോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ: 7 മരണം.

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ്​ 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം.​ #UPDATE – Seven people have lost their lives and 30 have been rescued: Vijaywada Police https://t.co/9hs9dow2mV — ANI (@ANI) August 9, 2020 കോവിഡ്​ 19 ​വ്യാപനത്തെ തുടര്‍ന്ന്​ ഹോട്ടല്‍ കോവിഡ്​ കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ്​ രാവിലെ തീപിടുത്തമുണ്ടായത്​. അഗ്​നിശമന സേനയും ആംബുലന്‍സും സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. The incident took place around 5…

Read More

സൂക്ഷിക്കുക..മഴ കനക്കുന്നു…നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം…

ബെംഗളൂരു : കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു,ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ ഇന്നലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 28 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം നേരത്തെ മനസ്സിലാക്കാന്‍ ഉള്ള സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിലെ ചില സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിനു സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ജാഗ്രത പാലിക്കുക. ബൊമ്മനഹള്ളി ഇ.ജി.പുര ബി.ടി.എം.ലെ ഔട്ട്‌ മടിവാള കോറമംഗല ഹൂഡി വരത്തുര്‍ പാണത്തൂര്‍ സര്‍ജപുര റോഡ്‌ ഹോസുര്‍ റോഡ്‌ നായന്തനഹള്ളി കെമ്പപുര അഗ്രഹാര കെ.പി അഗ്രഹാര രാജാജി നഗര്‍ ബ്രോഡ് വേ ജങ്ഷന്‍ വീരണ്ണപ്പാളയ എച് ബി ആര്‍…

Read More

കോവിഡ് ബാധിച്ച് ഒരു ബി.എം.ടി.സി.ജീവനക്കാരന്‍ കൂടി മരിച്ചു.

ബെംഗളൂരു : ബാധിച്ച് ഒരു ബി.എം.ടി.സി ജീവനക്കാരന്‍ കൂടി മരിച്ചു.പീനിയ ഡിപ്പോയിലെ 42 വയസ്സുകാരനായ കണ്ടക്ടര്‍ ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഇദ്ധേഹം വീട്ടില്‍ സമ്പര്‍ക്ക രഹിത നിരീക്ഷണത്തില്‍ ആയിരുന്നു. ഇതുവരെ 293 ബി.എം.ടി.സി ജീവനക്കാര്‍ ആണ് കോവിഡ് പോസിറ്റീവ് ആയത് ഇതില്‍ 216 പേര്‍ രോഗമുക്തരായി. ഇതുവരെ 5 ജീവനക്കാര്‍ കോവിഡ്ബാധിച്ച് മരിച്ചു എന്നാണ് കണക്ക്.  

Read More

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.

ബെംഗളൂരു: ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലുമായി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇപ്പോള്‍ നിലവില്‍ ഉള്ള ക്വരന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ 7 ദിവസം പൊതു ക്വരന്റീനില്‍ പോകണം എന്നാ വ്യവസ്ഥക്ക് മാറ്റം വരുത്തി ഇനി 14 ഹോം ക്വരന്റീനികഴിഞ്ഞാല്‍ മതി. വരുമ്പോള്‍ ലക്ഷണം ഉള്ളവരെ പരിശോധനക്കായി കോവിദ് കേന്ദ്രങ്ങളിലേക്ക് അയക്കും. ഇവരെ പെട്ടെന്ന് പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് അന്റിജെന്‍ പരിശോധനക്കും 3 ദിവസത്തില്‍ ഫലം ലഭിക്കുന്ന ശ്രവ പരിശോധനക്കും വിധേയമാക്കും. ഇവയില്‍ നെഗറ്റീവ്…

Read More

65% പേരും മരിച്ചത് ആശുപത്രിയിലെത്തി ഒരു ദിവസത്തിനുള്ളിൽ; മരണസംഖ്യ വർദ്ധിക്കാൻ കാരണം സമയത്തിന് ചികിൽസ തേടാത്തതിനാൽ.

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയാലാണ്. കർണാടകയിലെ കോവിഡ് മരണനിരക്ക് ഇപ്പോഴും വളരെയധികളാണ്. 3000 ന് അധികം ആളുകൾ ഇതുവരെ മരിച്ച് കഴിഞ്ഞു, നഗരത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ജൂലൈ 1 ന് നഗരത്തിലെ കോവിഡ് മരണ സംഖ്യ 97 ആയിരുന്നു. ഇന്ന് അത് 1218 ആയി. ഇതിൽ 65 ശതമാനത്തോളം ആളുകളും ആശുപത്രിയിൽ എത്തി 24 മണിക്കൂറിൽ ആണ് മരിച്ചത്. കോവിഡിൻ്റേതാകാവുന്ന ലക്ഷണങ്ങളായ പനിയോ ശ്വാസതടസമോ ഉളളവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ ചികിൽസ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്…

Read More

ഇന്ന് 93 മരണം;ആകെ കോവിഡ് മരണം 3000 കടന്നു;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 7000ന് മുകളില്‍;5000 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7178 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93 ആകെ കോവിഡ് മരണം : 3091 ഇന്നത്തെ കേസുകള്‍ : 7178 ആകെ പോസിറ്റീവ് കേസുകള്‍ : 172102 ആകെ ആക്റ്റീവ് കേസുകള്‍ : 79765 ഇന്ന് ഡിസ്ചാര്‍ജ് : 5006 ആകെ ഡിസ്ചാര്‍ജ് : 89238 തീവ്ര…

Read More

നഗരത്തില്‍ 209 വെള്ളപ്പൊക്ക സാധ്യത മേഖലകള്‍,ഇതില്‍ 153 തീവ്രത മേഖലകളും 58 അതി തീവ്രത മേഖലകളും;വിവിധ സ്ഥലങ്ങളിലെ വെള്ളപ്പൊക്കം മനസ്സിലാക്കാന്‍ മാപിനികള്‍ സ്ഥാപിച്ചു.

ബെംഗളൂരു: നഗരത്തില്‍ 209 വെള്ളപ്പൊക്ക സാധ്യത മേഖലകള്‍ കണ്ടെത്തി ഇതില്‍ 153 മേഖലകള്‍ തീവ്രത ഉള്ളതും 58 അതി തീവ്രത മേഖലകളും ആണ്.നഗരത്തില്‍ വന്‍ മഴ പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ ബി.ബി.എം.പി കമ്മിഷണര്‍ എന്‍.മഞ്ജുനാഥ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ആണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തിയത്. “നഗരത്തിന്റെ 28 സ്ഥലങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്,ഇതുവഴി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുന്നത് വേഗത്തില്‍ മനസ്സിലാക്കാനും ആവശ്യമായ നടപടികള്‍ എടുക്കാനും കഴിയും”കമ്മിഷണര്‍ അറിയിച്ചു. ആകെ 842 കിലോമീറ്റര്‍ ഉള്ള മഴവെള്ള ചാലില്‍ 389 കിലോ മീറ്റെര്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്,…

Read More

കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറന്നു

ബെംഗളൂരു: കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറക്കാൻ നടപടിയായി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്നുള്ളവരെ തടയാൻ കർണാടക ഈ ചെക്പോസ്റ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നു. കുട്ട ചെക് പോസ്റ്റിലെ തടസ്സം നീക്കുമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് കടത്തിവിട്ടിരുന്നത്. പക്ഷെ വെള്ളിയാഴ്ച മുത്തങ്ങയിൽ പുഴ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ട നിലയിലായി. ഇതോടെ മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വഴിയടഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുട്ട വഴി യാത്രക്കാരെ കടത്തിവിടാൻ തീരുമാനമെടുത്തത്. ഇനി കുട്ട ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്ര ചെയ്യാം.

Read More

മഴക്കെടുതികള്‍ തുടരുന്നു;കര്‍ണാടകയില്‍ ഇതുവരെ 5 മരണം.

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നു.തീരദേശ,മലനാട്,വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴ ദുരിതം വിതക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലും മൂലം ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ചിക്കമഗലൂരുവില്‍ 2 പേര്‍ മരിച്ചു,ഉത്തര കന്നഡ,ഹാസന്‍,ധാര്‍വാട് ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. തലക്കാവേരിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട 5 പേര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തി. മൈസുരു,ദക്ഷിണ കന്നഡ,ഹാസന്‍,ചിക്കമഗലൂരു,ജില്ലകളില്‍ കനത്ത കൃഷിനാശം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അടുത്ത 3 ദിവസത്തേക്ക് കൂടി മഴ തുടര്‍ന്നേക്കാം എന്നാണ് പ്രവചനം.ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് 10000 രൂപ വീതം അടിയന്തിര ധനസഹായം മുഖ്യമന്ത്രി…

Read More
Click Here to Follow Us