കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറന്നു

ബെംഗളൂരു: കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറക്കാൻ നടപടിയായി.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്നുള്ളവരെ തടയാൻ കർണാടക ഈ ചെക്പോസ്റ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നു.

കുട്ട ചെക് പോസ്റ്റിലെ തടസ്സം നീക്കുമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കേരളത്തിലേക്കുള്ള യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് കടത്തിവിട്ടിരുന്നത്. പക്ഷെ വെള്ളിയാഴ്ച മുത്തങ്ങയിൽ പുഴ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ട നിലയിലായി.

ഇതോടെ മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വഴിയടഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുട്ട വഴി യാത്രക്കാരെ കടത്തിവിടാൻ തീരുമാനമെടുത്തത്. ഇനി കുട്ട ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts