ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേക്ക് ഉള്ള സർവീസ് ആയ ഡെമു മെമു സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു. ഒന്നാം ദിവസം ആയ ഇന്നലെ വളരെ കുറച്ച് പേർ മാത്രമാണ് യാത്രയ്ക്ക് എത്തിയത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി ജോലി ചെയ്യാം എന്നതും രോഗവ്യാപന ഭീതിയും യാത്രക്കാരുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ബെംഗളൂരുവിൽ നിന്നും മൈസൂർ, ഹാസൻ, ഇന്ദു പൂർ, ഹോസൂർ, മാരികുപ്പം ബംഗാര പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് ട്രെയിൻ സർവീസ് തുടങ്ങിയത്.…
Read MoreMonth: December 2020
കർണാടക ഭൂപരിഷ്കരണ ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി; മലക്കം മറിഞ്ഞ് ജെ.ഡി.എസ്.
ബെംഗളൂരു: സെപ്റ്റംബർ 20ന് നിയമസഭ പാസാക്കിയ, കൃഷി ഭൂമി സ്വന്തമാക്കുവാൻ കർഷകരല്ലാത്തവർക്കും അവകാശം അനുവദിക്കുന്ന ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമനിർമാണ കൗൺസിലിൽ പാസായി. പ്രതിപക്ഷവും കർഷക സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറി കടന്നാണ് ജെ.ഡി.എസിന്റെ പിന്തുണയോടെ ഈ ഭേദഗതി ബിൽ പാസായത്. വിജ്ഞാപനമിറക്കാൻ ഗവർണറുടെ അനുമതി കൂടെ ലഭ്യമായാൽ മതി. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ജെ.ഡി.എസിന്റെ ഈ നിലപാട് മാറ്റം പാർട്ടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായി. ബില്ലിനെ പിന്തുണച്ച ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാര സ്വാമി കുത്തക കമ്പനികളുടെ പ്രതിനിധിയാണെന്ന് മൗര്യ സർക്കിളിൽ…
Read Moreകർണാടകയിൽ ഇന്ന് 1280 പേർക്ക് കോവിഡ്; 1060 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 638 പുതിയ കോവിഡ് രോഗികൾ.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1060 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.44%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1060 ആകെ ഡിസ്ചാര്‍ജ് : 858370 ഇന്നത്തെ കേസുകള്‍ : 1280 ആകെ ആക്റ്റീവ് കേസുകള്‍ : 25015 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 11880 ആകെ പോസിറ്റീവ് കേസുകള്‍ : 895284 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreനടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്
ബെംഗളൂരു: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
Read Moreകോവിഡ് വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യത
ബെംഗളൂരു: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാരുമായി കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കാരാറിലേക്ക് എത്തുകയായിരുന്നു. വാക്‌സിൻ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു…
Read Moreസംസ്ഥാനത്ത് ബന്ദ് ഭാഗീകം; നഗരത്തിൽ കർഷക സംഘടനകളുടെ പ്രതിഷേധം
ബെംഗളൂരു: ഭാരത് ബന്ദിന് സംസ്ഥാനത്തെ കർഷകസംഘടനകളും പിന്തുണ പ്രഖ്യാപിചിട്ടുണ്ടെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. Karnataka: Regular activities going on at KR Market in Bengaluru on #BharatBandh pic.twitter.com/OKMjyPUhlN — ANI (@ANI) December 8, 2020 ഓൾ ഇന്ത്യ കിസാൻ കേത് മസ്ദൂർ സംഘാതൻ, റൈത്ത കൃഷി കാർമികെ സംഘാതനെ തുടങ്ങിയ കർഷക സംഘടനകൾ ബെലഗാവി, ധാർവാഡ്, ശിവമോഗ, ദാവണഗരെ, ഗദക് തുടങ്ങിയ ജില്ലകളിൽ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ഡൽഹിയിൽ സമരപാതയിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും അനിശ്ചിതകാല കർഷകസമരം…
Read Moreമകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി
ബെംഗളൂരു: മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി മകൾ. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പിതാവിന്റെ മൊബൈൽ ഫോൺ എടുത്ത പെൺകുട്ടി മറ്റൊരു സ്ത്രീക്കൊപ്പമുള്ള പിതാവിന്റെ വീഡിയോ ഫോണിൽ നിന്നും കണ്ടെത്തിയതോടെ മകൾ അത് അമ്മയെയും കാണിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. എന്നാൽ അതിനുള്ള തെളിവൊന്നും ഭാര്യയുടെ പക്കലില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഭർത്താവിന്റെ ഫോണിൽ നിന്നും വീഡിയോ ലഭിച്ച സാഹചര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഭാര്യ. നാഗമംഗല താലൂക്കിലെ ആർസി…
Read Moreഅടുത്ത ദിവസങ്ങളിൽ കൂടി ഇടവിട്ട മഴക്ക് സാധ്യത;തണുപ്പ് ഇനിയും കൂടിയേക്കും.
ബെംഗളൂരു: അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി വരെ ആയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഒരാഴ്ച മുൻപാണ് നഗരത്തിൽ നാല് വർഷത്തെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. http://88t.8a2.myftpupload.com/archives/60218
Read Moreസ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി”സൂപ്പർ സ്റ്റാർ”നഗരത്തിൽ !
ബെംഗളൂരു: ഞായറാഴ്ച രാത്രിയാണ് രജനീകാന്ത് നയന്തനഹള്ളിയിൽ താമസിക്കുന്ന തന്റെ മൂത്ത സഹോദരൻ സത്യനാരായണറാവുവിന്റെ വീട്ടിൽ എത്തിയത്. ഡിസംബർ 31-ന് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുന്നതിന് മുന്നോടിയായി സഹോദരന്റെ അനുഗ്രഹം വാങ്ങുവാനായിരുന്നു ഈ സന്ദർശനം. സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം കേട്ടറിഞ്ഞ് സത്യനാരായണറാവുവിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയ തന്റെ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. അദ്ദേഹം ബാൽക്കണിയിൽ നിന്ന് എല്ലാവരേയും കൈ വീശി കാണിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ ആകാംക്ഷയോടെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും…
Read Moreകർഷക-പ്രതിപക്ഷ കക്ഷികളുടെ ഭാരത ബന്ദ് ആരംഭിച്ചു;നഗരം സാധാരണ നിലയിൽ;കൂടുതൽ വിവരങ്ങൾ..
ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കർഷക നിയമത്തിനെതിരെ കർഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും ചേർന്ന് നടത്തുന്ന ഭാരത ബന്ദ് ആദ്യമണിക്കൂറുകളിൽ നഗര ജന ജീവിതത്തെ ബാധിച്ചില്ല. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്. ഓല -ഊബർ ടാക്സി അസോസിയേഷൻ ബന്ദിന് പിൻതുണ അറിയിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ടാക്സികൾ നഗരത്തിൽ ലഭ്യമാണ്. ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. അതേ സമയം ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും ദേശീയ പാതകളിലും ബന്ദ് ആചരിക്കുമെന്ന് കർണാടക രാജ്യ റൈത്ത സംഘ അറിയിച്ചു. നഗരത്തിലെ കർഷക, തൊഴിലാളി, ദളിത് സംഘടനകളുടെ…
Read More