ബെംഗളൂരു: ഗ്രാമ പഞ്ചായത്തുകളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ 22, 27 തീയതികളിൽ നടത്താൻ തീരുമാനമായി. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത്.
കർണാടകത്തിലെ 5,762 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ പൂർത്തീകരിച്ച് ഡിസംബർ 30ന് ഫലപ്രഖ്യാപനം നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.
ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11ന് അവസാനിക്കുമെന്നും രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആയിരിക്കുമെന്നും കർണാടക ഇലക്ഷൻ കമ്മീഷണർ ബി.ബസവരാജ് അറിയിച്ചു.
ഡിസംബർ 20ന് ശേഷം കാലാവധി പൂർത്തിയാക്കുന്ന 162 ഗ്രാമപഞ്ചായത്തുകളിൽ ലേക്കുള്ള തെരഞ്ഞെടുപ്പു തീയതികൾ പിന്നീട് തീരുമാനിക്കുമെന്നും നഗരപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 74 ഗ്രാമപഞ്ചായത്ത് മേഖലകളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കിയിട്ടുണ്ട് എന്നും അറിയിച്ചു. ഇതിനുപുറമേ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന 6 പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.