ബെംഗളൂരു : ക്രിസ്തുമസ് – പുതുവൽസരം ആഘോഷിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കന്യാകുമാരി സ്പെഷ്യൽ തീവണ്ടി (06525/26) ദീർഘിപ്പിച്ചു.
കന്യാകുമാരി ,തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം വഴി സർവ്വീസ് നടത്തും ട്രെയിൻ ജനുവരി 2 വരെയാണ് ദീർഘിപ്പിച്ചത്.
ദീപാവലി തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ച തീവണ്ടിയായിരുന്നു ഇത്.
അതേ സമയം മലബാറിലെ യാത്രക്കാരുടെ പ്രതീക്ഷയായ യശ്വന്ത് പുര -കണ്ണൂർ സ്പെഷ്യൽ (06537/38) ഇതുവരെ ദീർഘിപ്പിച്ചിട്ടില്ല. യാത്രക്കാർ കുറവായതായിരിക്കാം കാരണം.
യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ തീവണ്ടി കുറച്ച് ദിവസത്തേക്കു കൂടി നീട്ടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.