പട്ടിക ജാതിക്കാരുടെ മുടി വെട്ടിയതിന് ബാർബർക്ക് ഊരുവിലക്ക്;മകനെ ബലമായി മദ്യം കുടിപ്പിച്ചു, നഗ്നനാക്കി വീഡിയോ പകർത്തി;പരാതി തഹസിൽദാർക്ക്.

ബെംഗളൂരു : പട്ടിക വിഭാഗക്കാരുടെ മുടി വെട്ടിയതിന് ഊരു വിലക്ക് ഏർപ്പെടുത്തിയതായും ബാർബറുടെ മകനെ പിടിച്ചു കൊണ്ടു പോയി ബലമായി മദ്യം കുടിപ്പിക്കുകയും നഗ്ന വീഡിയോ പകർത്തുകയും ചെയ്തതായി പരാതി.

നഞ്ചൻഗുഡിലെ ഹല്ലാര ഗ്രാമത്തിലെ ബാർബറായ മല്ലികാർജുൻ ഷെട്ടി (47)യാണ് നായക് സമുദായത്തിലെ ചില ആളുകൾക്കെതിരെ തഹസിൽ ദാർക്ക് പരാതി നൽകിയത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

ജാതി വിവേചനത്തിൽ വിശ്വസിക്കാത്ത തനിക്കെതിരെ 3 മാസത്തോളമായി പീഡനമാണെന്ന് ഷെട്ടി പറയുന്നു.

പട്ടിക വിഭാഗക്കാരുടെ മുടിവെട്ടുകയാണെങ്കിൽ അധിക തുക ഈടാക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം, അതിന് വഴങ്ങാതായതോടെ 50000 രൂപ പിഴ നൽകണമെന്ന് നാട്ടിലെ മഹാദേവ നായിക്കും മറ്റു രണ്ടു പേരും ആവശ്യപ്പെട്ടു എന്ന് പരാതിയിൽ പറയുന്നു.

സംഭവം അന്വേഷിക്കുകയാണെന്നും സത്യമാണെന്ന് തോന്നിയാൽ പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് തഹസിൽദാർ മഹേഷ് കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts