മനുഷ്യരുടെ പ്രായം 25 വയസ്സുവരെ കുറക്കാമെന്നു ഗവേഷകർ; ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കാല്‍വയ്പ്പ്!!

ഇന്ന് ലഭ്യമായ ഏത് മാര്‍ഗത്തിലൂടെ ആയാലും പ്രായം കുറവ് തോന്നിപ്പിക്കാന്‍ നോക്കുന്നവരാണ് പലരും. സര്‍ജറികളിലൂടെ പോലും പ്രായം കുറയ്ക്കുന്നതിന് പരിമിതികളേറെയാണ്. എന്നാല്‍ പരിമിതികളൊന്നുമില്ലാതെ നമുക്ക് നമ്മുടെ പ്രായം കുറയ്ക്കാന്‍ കഴിഞ്ഞാലോ!! അതെ, അത്തരത്തിലൊരു പരീക്ഷണം നടത്തി വിജയിച്ചതായാണ് ഇസ്രയേലില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്.

ലോകത്തിന്റെ പലയിടങ്ങളിലായി ഈ മേഖലയില്‍ നിരവധി ഗവേഷണ- പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇവയെ എല്ലാം വെല്ലുവിളിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി തന്നെ പ്രായമായ ഒരു വ്യക്തിയുടെ വയസ് 25 വര്‍ഷത്തോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ വാദിക്കുന്നത്. ‘ഓക്‌സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണത്രേ ഇത് സാധ്യമാകുന്നത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചിലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം.

ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ ഘടന 25 വര്‍ഷം പിറകില്‍ എങ്ങനെയിരുന്നോ അതുപോലെ ആയി മാറുമത്രേ. ‘ഏജിംഗ്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലും ബ്രിട്ടന്‍ മാധ്യമമായ ‘മെയില്‍ ഓണ്‍ലൈന്‍’ലും ആണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
[masterslider id="10"]

Related posts