SaPa ക്രിയേഷൻസിന്റെ ബാനറിൽ ഡിവൈൻ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ജപമാല രാജ്ഞിതൻ ജപമാല എന്ന മരിയൻ ആൽബം വളരെ പെട്ടന്നുതന്നെ ഏറെ ശ്രദ്ധ നേടുന്നു. അടിമാലി Asst Sub ഇൻസ്പെക്ടർ ശ്രീ ഫ്രാൻസിസ് ജോസഫിന്റെ ജീവിതാനുഭവക്കുറിപ്പുകൾക്ക് സുനിൽ അലക്സ് തന്റെ ദൈവീക കരസ്പർശത്തിൽ സംഗീതം ചെയ്തിരിക്കുന്ന ജപമാലയൊരണ്ണം എന്ന് തുടങ്ങുന്ന ഗാനം ജോഷി ഉരുളിയാനിക്കൽ തന്റെ കൃപയാർന്ന ശബ്ദത്തിൽ ആലപിച്ചിരിക്കുന്നു. മാതാവിന്റെ മാസമായ ഒക്ടോബർ 29ന് ലീസ് ചെയ്ത് മണിക്കൂറുകൾക്കകം അനേകായിരങ്ങൾ ഏറ്റുപാടിയ ഈ ഗാനം ഏവർക്കും ആസ്വാദകരമാം വിധം അണിയിച്ചൊരുക്കിയിരിക്കുന്നു.
Read MoreDay: 18 November 2020
ബെംഗളൂരു മലയാളി നിർമ്മിച്ച അയ്യപ്പ ഭക്തിഗാന ആൽബം റിലീസ് ചെയ്തത് സുരേഷ് ഗോപി !
ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച “ശരണപദയാത്ര” വീഡിയോ ആൽബം 15 ന് ഉച്ചയ്ക്ക് 11.11 ന് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം നിർവ്വഹിച്ചത്. ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ ആലപിച്ചത് തമിഴ്ഗാനരംഗത്തെ പ്രശസ്തനായ യുവ ഗായകൻ ഹരിചരനാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്. ആൽബത്തിൻ്റെ യൂട്യൂബ് ലിങ്ക് താഴെ.. https://youtu.be/I474EgJpUrY
Read Moreസതീഷ് തോട്ടശ്ശേരിയെ ആദരിക്കുന്നു…
ബെംഗളൂരു : “അനുഭവ നർമ്മ നക്ഷത്രങ്ങൾ “എന്ന പുസ്തകത്തിന്റെ രചയിതാവായ സതീഷ് തോട്ടശ്ശേരിയെ ഡെക്കാൻ കൾചറൽ സൊസൈറ്റി ആദരിക്കുന്നു. മൈസൂരു റോഡിലെ ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി സിൽവർജൂബിലീ ഹാളിൽ 21 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നചടങ്ങിൽ ഡി.സി.എസ് വൈസ് പ്രസിഡന്റ് ടി.കെ. കെ.നായർ അധ്യക്ഷം വഹിക്കും. പുസ്തക ചർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read Moreനഗരത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിൽ വച്ച് അപകടത്തിൽ പെട്ടു;പരിക്ക് പറ്റിയ തലയോടിന്റെ പാതി മൂന്ന് മാസമായി ഫ്രീസറിൽ;സഹായം അഭ്യർത്ഥിച്ച് കുടുംബം.
ബെംഗളൂരു: അപകടത്തിൽപ്പെട്ട യുവാവിന്റെ തലയോടിന്റെ പാതി മൂന്ന് മാസമായി ഫ്രീസറിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം. നെടുങ്കണ്ടം പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ രാധാകൃഷ്ണന്റെ മകന് അനൂപ് (27) ആണ് സ്വന്തം തലയോടിന്റെ പാതി തിരിച്ചു കിട്ടാന്‍ കനിവു കാത്തിരിക്കുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചു ബെംഗളൂരുവില്‍ ജോലിക്കു ചേര്‍ന്ന അനൂപ് ഫെബ്രുവരിയിലാണ് അവധിക്കു നാട്ടില്‍ പോയത്. കോവിഡ് മൂലം തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. നാട്ടിൽ വെച്ച് അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്നു മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ആശുപത്രിയിലെ ഫ്രീസറിലാണ്. ഇതു തിരിച്ചു ചേര്‍ക്കാന്‍ ഡോക്ടര്‍ നിശ്ചയിച്ചു നല്കിയ ശസ്ത്രക്രിയാ…
Read Moreപോസിറ്റിവിറ്റി നിരക്ക് 2% ന് താഴെ തന്നെ തുടരുന്നു; ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1791 പേർക്ക് ;1947 പേർ ആശുപത്രി വിട്ടു.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.88 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 933 കോവിഡ് കേസുകൾ മാത്രം; 10 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1947 ആകെ ഡിസ്ചാര്‍ജ് : 829188 ഇന്നത്തെ കേസുകള്‍ : 1791 ആകെ ആക്റ്റീവ് കേസുകള്‍ : 25146 ഇന്ന് കോവിഡ് മരണം : 19…
Read Moreമനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മറ്റൊരു മാരക വയറസ് ബൊളീവിയയില്‍!!
കോവിഡില്‍ നിന്ന് നടു നിവര്‍ത്തും മുമ്പേ ഇതാ മറ്റൊരു വൈറസ് കൂടി വരുന്നു. യുഎസ് കണ്ട്രോള് ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് പുതിയ ചപാരെ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ബൊളീവിയയിലാണ് ചപാരെ വൈറസ് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. സിഡിസിയുടെ വൈബ്സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പനി വയറു വേദന, ഛര്‍ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസിന്റെ സ്വഭാവം. പ്രത്യേക ചികിത്സകളൊന്നും ഇല്ലാത്തതിനാല്‍ രോഗി അനുഭവിക്കുന്ന വിഷമതകള്‍ക്കുള്ള മരുന്നുകള്‍…
Read More10 കോടി പിഴയടച്ചു;തമിഴ്നാട് രാഷ്ട്രീയത്തിൽ കളം നിറയാൻ “ചിന്നമ്മ”ജയിലിന് പുറത്തേക്ക്…
ബെംഗളൂരു : സുപ്രീം കോടതി വിധിച്ച പത്ത് കോടി പത്ത് ലക്ഷം രൂപയുടെ പിഴ നഗരത്തിലെ പ്രത്യേക കോടതിയിൽ ശശികല അടച്ചു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും ജനുവരിയിൽ ശശികലയുടെ ജയിൽ മോചനം ഉണ്ടാകുമെന്നും അവരുടെ അഭിഭാഷകൻ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ…
Read Moreനഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം
ബെംഗളൂരു: നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. Members of Karnataka Rakshana Vedike held a protest in Bengaluru over the state government's decision to form Maratha Development Authority. They were later detained by Police. pic.twitter.com/Be9hiY7aIQ — ANI (@ANI) November 18, 2020 മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിലാണ് പ്രതിഷേധിച്ചത്.…
Read Moreപോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു
ബെംഗളൂരു: പോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു. പോലീസുദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണാഭരണ നിർമാണശാലയിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം കവർന്നത്. തിങ്കാരപേട്ടിൽ പ്രവർത്തിക്കുന്ന ആഭരണനിർമാണ ശാലയിൽനിന്നാണ് നാലംഗ സംഘം സ്വർണം കവർന്നത്. കാറിലെത്തിയ സംഘം പോലീസുദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പറഞ്ഞ് സ്വർണാഭരണങ്ങളെടുക്കുകയായിരുന്നു. അൽസൂരു ഗെയ്റ്റ് പോലീസ് സ്റ്റേഷനിൽ രേഖകളുമായി എത്താനും ഇവർ ആവശ്യപ്പെട്ടു. ആഭരണ നിർമാണശാല നടത്തുന്ന ബംഗാൾ സ്വദേശി കാർത്തിക് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി വെളിപ്പെട്ടത്.
Read Moreബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ.
ബെംഗളൂരു : മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കർണാടക ബന്ദ് നടത്താൻ ചില കന്നഡ അനുകൂല സംഘടനകളുടെ ആഹ്വാനം. “വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് ബി.ജെ.പി സർക്കാർ മോശമായ രാഷ്ട്രീയം കളിക്കുകയാണ്, കന്നഡികരുടെ ചെലവിൽ മറാത്തകളെ സഹായിക്കുകയാണ്, അതേ സമയം ബെളഗാവിയിലും മറ്റും കന്നഡ രാജ്യോത്സവയെ കരിദിനമായാണ് മറാത്തകൾ ആചരിക്കുന്നത്, ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് ഞങ്ങൾ കന്നഡ ബന്ദിന്…
Read More