ബെംഗളൂരു : എച്ച്.എസ്.ആർ.ലേഔട്ടിൽ പ്രവർത്തിക്കുന്ന പബ്ബിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചക്ക് 12:25 നാണ് “ഹാങ്ങ് ഓവർ ” പബ്ബിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. 3 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല, ജീവനക്കാർ വേഗത്തിൽ പുറത്തിറങ്ങി രക്ഷപ്പെട്ടു. ബൊമ്മനഹള്ളി എം.എൽ.എ സതീഷ് റെഡ്ഡി സംഭവ സ്ഥലം സന്ദർശിച്ചു. എത്ര രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നതേ ഉള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. Karnataka: A fire broke out…
Read MoreDay: 16 November 2020
നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1157 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2188 ആകെ ഡിസ്ചാര്‍ജ് : 825141 ഇന്നത്തെ കേസുകള്‍ : 1157 ആകെ ആക്റ്റീവ് കേസുകള്‍ : 26103 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11541 ആകെ…
Read Moreവിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ദേഹമാസകലം കുത്തി; ഗുരുതരാവസ്ഥയിൽ യുവതി
ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി 26കാരന്. ഇതില്‍ ഒരു മുറിവ് ആഴത്തില്‍ ഉള്ളതാണ്. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരുവിലാണ് സംഭവം. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാലുവര്‍ഷം കാബ് ഡ്രൈവറായ 26 വയസുകാരനുമായി അടുപ്പത്തിലായിരുന്നു യുവതി. രണ്ടാഴ്ച മുന്‍പ് യുവാവുമായി വേര്‍പിരിഞ്ഞ യുവതി, കാബ് ഡ്രൈവറുടെ വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് യുവതിയുടെ വീട്ടില്‍ പോയി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്ന യുവതിയെ…
Read Moreബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസ്;ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞു മാറുന്നതായി ഇ.ഡി.
ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. മൂന്ന് പേർക്കും ബുധനാഴ്ച ചോദ്യയം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18 ന്, അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍…
Read More25 ലക്ഷം രൂപയുടെ ലോട്ടറി സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി!!
ബെംഗളൂരു: നഗരവാസിയായ 62കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് സൈബര്‍ ക്രിമിനല്‍ സംഘം. 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായ 62 കാരിയുടെ 9.3 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലിവിഷന്‍ ഗെയിം ഷോയുടെ പ്രതിനിധികളാണ് എന്ന് പറഞ്ഞാണ് സ്ത്രീയെ തട്ടിപ്പ് സംഘം സമീപിച്ചത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറുവരെ വിവിധ ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു. 25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന്…
Read Moreഇത്തവണ പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ബെംഗളൂരു: പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായതെന്ന് കണ്ണാശുപത്രികൾ വെളിപ്പെടുത്തി. നാരായണ നേത്രാലയയിൽ ആകെ നാല് പേരാണ് അഡ്മിറ്റായത്. നഗരത്തിലെ പല ആശുപത്രികളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ കുട്ടികളാണു കണ്ണിനു പരിക്കുമായി ചികിത്സയ്ക്കെത്തുന്നവരിൽ അധികവും. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ കണ്ണിനു പരിക്കേൽക്കുന്ന സംഭവം മുന്നിൽക്കണ്ട് മിന്റോ കണ്ണാശുപത്രിയിൽ പ്രത്യേക സൗകര്യം സർക്കാർ ഒരുക്കിയിരുന്നു. മുപ്പതോളം കേസുകൾ ആണ് ഇവിടെ എല്ലാ വർഷവും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ആകെ മൂന്ന് പേരാണ് മിന്റോ കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും…
Read Moreഹോണ്ടാഷോറൂമിൽ അഗ്നിബാധ;65 ബൈക്കുകൾ കത്തി നശിച്ചു;2.5 കോടിയുടെ നഷ്ടം.
ബെംഗളൂരു : ഹോണ്ട ഷോറൂമിൽ അഗ്നി ബാധയെ തുടർന്ന് 65 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സംഭവം നടന്നത് തുമക്കൂരുവിലെ ബി.എച്ച്.റോഡിലെ ഷോറൂമിൽ ആണ്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് അഗ്നി പടർന്നത് ശ്രദ്ധയിൽ പെട്ടത്. ഫർണിച്ചറുകളും മറ്റു ഓഫീസ് സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഷോറൂമിൻ്റെ സമീപത്ത് ഒരു പടക്കക്കടയും പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെ ഷോറൂമിൽ പൂജകൾ നടത്തിയിരുന്നു. അഗ്നിബാധയുടെ കാരണം ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
Read Moreവ്യാജ ബില്ലുകൾ ഉണ്ടാക്കി 200 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ 4 പേർ പിടിയിൽ.
ബെംഗളൂരു : വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി 200 കോടിയോളം രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കമലേഷ് മിശ്ര, സുരേഷ് മെഹ്ത,ബി.കൃഷ്ണയ്യ, ഹനീഷ് മുഹമ്മദ് എന്നിവരാണ് ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ ബെംഗളൂരു യൂണിറ്റ് നടത്തിയ റെയ്ഡിൽ പിടിയിലായത്. ചൈനീസ് കമ്പനികൾ അടക്കമുള്ള നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കായി 1000 കോടിയുടെ വ്യാജ ഇൻവോയ്സുകൾ ആണ് ഇവർ ഉണ്ടാക്കിയത്. സേവനം നൽകാതെ ഇൻസോയ്സ് മാത്രം വ്യാജമായി സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
Read Moreഇന്ന് ബലിപാഡ്യമി;വാമാനനാല്‍ പാതാള ലോകത്തേക്ക് അയക്കപ്പെട്ട മഹാബലി സ്വജനങ്ങളെ കാണാനെത്തുന്ന ദിനം.
ബംഗളുരു: ശീര്‍ഷകം വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി അല്ലെ,നമ്മള് ഓണം ആഘോഷിക്കുന്ന അതേ പുരാണ കഥ തന്നെ,പക്ഷേം ദിവസം മാത്രം മാറിയിരിക്കുന്നു.അതെ.. ബാലിപാഡ്യമി എന്ന് കര്‍ണാടകയിലും ബലി പ്രതിപദ എന്ന് മഹാരാഷ്ട്രയിലും ആഘോഷിക്കുന്ന ഉത്സവമാണ് ഇന്ന്,സംസ്കൃതത്തിലും “ബലി പ്രതിപദ”തന്നെ. ദീപാവലിയുടെ നാലാം ദിവസം ആണ് ഈ ആഘോഷം. പ്രഹ്ലാദന്റെ ചെറുമകനായ വിഷ്ണുഭക്തനായ അസുരരാജാവ് ബലി ഈ നാട് ഭരിച്ചിരുന്നു, ഇന്ദ്രനെ കീഴടക്കി അദ്ദേഹം ദേവലോകം തൻ്റെ ഭരണത്തിൻ കീഴിലാക്കി, എന്നാൽ അദ്ദേഹം തൻ്റെ പ്രജകളെ നല്ല രീതിയിൽ നോക്കുന്നവനും പരിപാലിക്കുന്നവനുമായിരുന്നു, പ്രജകൾ എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു…
Read More