25 ലക്ഷം രൂപയുടെ ലോട്ടറി സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി!!

ബെംഗളൂരു: നഗരവാസിയായ 62കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് സൈബര്‍ ക്രിമിനല്‍ സംഘം. 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞാണ്‌ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.

തട്ടിപ്പിന് ഇരയായ 62 കാരിയുടെ 9.3 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലിവിഷന്‍ ഗെയിം ഷോയുടെ പ്രതിനിധികളാണ് എന്ന് പറഞ്ഞാണ് സ്ത്രീയെ തട്ടിപ്പ് സംഘം സമീപിച്ചത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറുവരെ വിവിധ ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു. 25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന് പറഞ്ഞാണ് സംഘം സ്ത്രീയെ സമീപിച്ചത്.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

പോപ്പുലര്‍ ടിവി ഗെയിം ഷോയില്‍ 25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന് പറഞ്ഞ് സംഘം ഫോണ്‍ വിളിക്കുകയായിരുന്നു. സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്നും സംഘം പറഞ്ഞ് വിശ്വസിപ്പിച്ചു. ഉയര്‍ന്ന തുക ലഭിക്കണമെങ്കില്‍ ചാര്‍ജ്ജായി കുറച്ച് പണം ഈടാക്കുമെന്നും സംഘം പറഞ്ഞു.

ആദായനികുതി അടയ്ക്കാനും മറ്റുമാണ് എന്ന് പറഞ്ഞാണ് സംഘം സ്ത്രീയെ സമീപിച്ചത്. ഇത് വിശ്വസിച്ച സ്ത്രീ പല ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരോടും ബന്ധുക്കളോടും കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പിന് ഇരയായതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
[masterslider id="10"]

Related posts

Click Here to Follow Us