വസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്!!

ബെംഗളൂരു: വസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്. ഇങ്ങനെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടിച്ചെടുത്തത്.

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 1.6 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അബുദാബിയിൽനിന്ന്‌ വന്ന യാത്രക്കാരനെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടികൂടിയത്. കുടക് സ്വദേശിയായ ഹരിശ്ചന്ദ്ര (45)യാണ് പിടിയിലായത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

അബുദാബിയിൽനിന്ന് എത്തിഹാദ് എയർവേയ്‌സ് വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ വസ്ത്രത്തിലെ പ്രത്യേക അറയിൽ കുഴമ്പുരൂപത്തിലുള്ള സ്വർണം കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനകത്തും സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് ഉഗ്യോഗസ്ഥർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts