ആകെ ഡിസ്ചാര്‍ജ് 7.8 ലക്ഷം കടന്നു;ആക്റ്റീവ് കോവിഡ് കേസുകള്‍ 40000 ന് അടുത്ത് ;ആകെ കോവിഡ് കേസുകൾ 8.3 ലക്ഷം;കര്‍ണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2756 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7140 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7140 (8334) ആകെ ഡിസ്ചാര്‍ജ് :780735 (773595) ഇന്നത്തെ കേസുകള്‍ :2756 (2576) ആകെ ആക്റ്റീവ് കേസുകള്‍ :40395 (44805) ഇന്ന് കോവിഡ് മരണം :26 (29) ആകെ കോവിഡ് മരണം :11247 (11221) ആകെ പോസിറ്റീവ് കേസുകള്‍ :832396 (829640) തീവ്ര പരിചരണ വിഭാഗത്തില്‍ :932…

Read More

സാങ്കി ടാങ്കിന് സമീപത്തെ പാർക്കിൽ ഇനി സൗജന്യ അതിവേഗ വൈ.ഫൈ.

ബെംഗളൂരു : സാങ്കി ടാങ്കിന് സമീപത്തെ ഗോകക്ക് മെമ്മോറിയ പാർക്കിൽ ഇനി മുതൽ അതിവേഗ സൗജന്യ വൈഫൈ. പാർക്കിൽ എത്തുന്നവർക്ക് ആദ്യ 45 മിനിറ്റിൽ അതിവേഗ സൗജന്യ വൈഫൈ ഉപയോഗിക്കാമെന്ന് ഈ സംവിധാനം ഉൽഘാടനം ചെയ്ത് മല്ലേശ്വരം എം.എൽ.എയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായൺ അറിയിച്ചു. ബ്രോഡ് ബാൻ്റ് സേവന ധാതാക്കളായ ഫൈബർ നെറ്റ് ആണ് പാർക്കിൻ്റെ മെയിൻ്റനൻസ് ഏറ്റെടുത്തിരിക്കുന്നത്, ഇവരാണ് പാർക്ക് സന്ദർശിക്കുന്നവർക്ക് അതിവേഗ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്.

Read More

സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജയിലിൽ തന്നെ തുടരണം

ബെംഗളൂരു: നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം ലഹരിമരുന്ന് കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിട്ടുണ്ട്. അറസ്റ്റ് തടയുന്നതിനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.…

Read More

വൈദ്യുതി മുടക്കം കാരണം ട്രെയിൻ പിടിച്ചിട്ടു; കാരണമറിയാതെ ക്ഷുഭിതരായി യാത്രക്കാര്‍

ബെംഗളൂരു: വൈദ്യുതി മുടക്കം കാരണം കച്ചെഗുഡയില്‍ നിന്നുള്ള പ്രത്യേക തീവണ്ടി മാണ്ട്യക്കടുത്ത എളിയൂറില്‍ 45 മിനുട്ട് പിടിച്ചിട്ടു. കാരണമറിയാതെ ക്ഷുഭിതരായ യാത്രക്കാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ബദല്‍ സംവിധാനത്തില്‍ വൈദ്യുതിയെത്തിച്ച്‌ യാത്ര പുനരാരംഭിച്ചു. രാവിലെ 6.45ന് ബെംഗളൂരു വിട്ട ട്രയിന്‍ 8.30നാണ് എളിയൂറില്‍ എത്തിയത്. സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യതി വിതരണം നിലച്ചതാണ് ട്രയിന്‍ നിശ്ചലമാവാന്‍ കാരണമെന്ന് റയില്‍വേ അധികൃതര്‍ വിശദീകരിച്ചു.

Read More

ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം ആദായ നികുതി വകുപ്പ് കൂടി പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായാണ് സംഘം എത്തിയിരിക്കുന്നത്. ബിനീഷുമായി പങ്കാളിത്ത ബിസിനസ്സില്‍ ഏര്‍പ്പെട്ടിത്തുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്. ബിനീഷിന് നിരവധി വ്യാപാര സ്ഥാപനങ്ങളിലും കമ്ബനികളിലും പങ്കാളിത്തമുള്ളതായി കണ്ടെത്തിയതനെ തുടര്‍ന്നാണ് ഈ നടപടി. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. ഈ വീടുകളില്‍…

Read More

വസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്!!

ബെംഗളൂരു: വസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്. ഇങ്ങനെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടിച്ചെടുത്തത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 1.6 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അബുദാബിയിൽനിന്ന്‌ വന്ന യാത്രക്കാരനെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടികൂടിയത്. കുടക് സ്വദേശിയായ ഹരിശ്ചന്ദ്ര (45)യാണ് പിടിയിലായത്. അബുദാബിയിൽനിന്ന് എത്തിഹാദ് എയർവേയ്‌സ് വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ വസ്ത്രത്തിലെ പ്രത്യേക അറയിൽ കുഴമ്പുരൂപത്തിലുള്ള സ്വർണം കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനകത്തും സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് ഉഗ്യോഗസ്ഥർ വെളിപ്പെടുത്തി.

Read More

കേരളത്തിലേത് പോലെ മൈസൂരുവിലും കോവിഡ് വ്യാപനം കൂടുമെന്ന് കരുതിയവർക്ക് തെറ്റി!

മൈസൂരു: കേരളത്തിലേത് പോലെ മൈസൂരുവിലും കോവിഡ് വ്യാപനം കൂടുമെന്ന് കരുതിയവർക്ക് തെറ്റി. കേരളത്തിൽ ഓണാഘോഷത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത് ചൂണ്ടിക്കാട്ടി മൈസൂരുവിൽ ദസറയ്ക്കുശേഷം രോഗവ്യാപനം കൂടിയേക്കുമെന്ന വിലയിരുത്തലാണ് തെറ്റിയത്. ദസറ ആഘോഷം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ആഘോഷനാളുകൾക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു നിൽക്കുന്നത് ചരിത്രനഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ ദിവസവും ആയിരംപേർക്കുവരെ രോഗം സ്ഥിരീകരിച്ച ജില്ലയിൽ ഇപ്പോൾ ഇത് 200-ൽ താഴെയായിമാറി. ഞായറാഴ്ച 147 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തരാകുകയും ചെയ്തു. മരണനിരക്കും കുറഞ്ഞു. ചികിത്സയിലുള്ളവരുടെ…

Read More

വിദേശത്തുനിന്ന് ഡാർക്ക്‌വെബ്‌ വഴി ലഹരിമരുന്ന് കടത്ത്; രണ്ട് മലയാളികൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. വിദേശത്തുനിന്ന് ഡാർക്ക്‌വെബ്‌ വഴി ലഹരിമരുന്ന് കടത്തിയ രണ്ട് മലയാളികൾ ഉൾപ്പെടെ പത്തുപേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തത്. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവരിൽനിന്ന് 90 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് 660 എൽ.എസ്.ഡി. സ്ട്രിപ്‌സ്, 560 എം.ഡി.എം.എ. ഗുളികകൾ, 12 ഗ്രാം എം.ഡി.എം.എ. ക്രിസ്റ്റൽ, 10 ഗ്രാം കൊക്കെയ്ൻ, 12 മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്‌ടോപ്പ് കംപ്യൂട്ടർ, രണ്ട് ബൈക്കുകൾ എന്നിവ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി സ്വദേശി അമൽ…

Read More
Click Here to Follow Us