ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം ആദായ നികുതി വകുപ്പ് കൂടി പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായാണ് സംഘം എത്തിയിരിക്കുന്നത്. ബിനീഷുമായി പങ്കാളിത്ത ബിസിനസ്സില്‍ ഏര്‍പ്പെട്ടിത്തുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്.

ബിനീഷിന് നിരവധി വ്യാപാര സ്ഥാപനങ്ങളിലും കമ്ബനികളിലും പങ്കാളിത്തമുള്ളതായി കണ്ടെത്തിയതനെ തുടര്‍ന്നാണ് ഈ നടപടി. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ഈ വീടുകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തുമെന്നാണ് സൂചന. നിലവില്‍ ഈ വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ബിനീഷ് ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായതോടെയാണ് കുടുംബാംഗങ്ങള്‍ ഇവിടെ നിന്നും പോയത്. കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ വരെ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

എകെജി സെന്ററിന് സമീപത്തായി പാര്‍ട്ടി ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് അതിലേക്ക് മാറിയത്. എന്‍ഫോഴ്‌സ്‌മെന്റ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചന ലഭിച്ചതോടെ ബിനീഷിന്റെ ഇരു വീടുകള്‍ക്ക് മുമ്ബിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts