ബെംഗളൂരു: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്ബന്ധിക്കില്ല.
Colleges in Karnataka will reopen for classes from November 17.This decision is an outcome of a review meeting held under the leadership of CM @BSYBJP. Reopening of all Graduate, PG, Diploma & Engineering Colleges was discussed with all concerned departments' officials.
1/3 pic.twitter.com/hdbSHcmGZY
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) October 23, 2020
വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്. ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകൾക്കും പ്രവർത്തന മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ പറഞ്ഞു.
ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സമ്മതപത്രം കൊണ്ടുവരണം. അല്ലാത്തപക്ഷം നിലവിലെ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണെന്നും അശ്വത് നാരായണന് പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ച് രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുന്നതിനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
അണ്‍ലോക്ക് മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.All safety measures shall be followed in accordance with UGC's #COVID19 Guidelines. A Task Force will be instituted at each District and College level to seamlessly implement the same.@CMofKarnataka
3/3
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) October 23, 2020