ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളംകയറിയതിനെ തുടർന്ന് പലയിടങ്ങളിലും വാഹനഗതാഗതം താറുമാറായി.
ബെല്ലന്ദൂർ, സർജാപുര റോഡ്, ഗുരപ്പനപാളയ, ഹൊങ്ങസാന്ദ്ര, മംഗമ്മന പാളയ, തനിസാന്ദ്ര, ഈജിപുര, എച്ച്.എസ്.ആർ. ലേഔട്ട്, വൈറ്റ്ഫീൽഡ്, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചത്.
One Night of Downpour led to this. #BangaloreRains #Bengaluru pic.twitter.com/4Dbf8tFnua
— Vasupriya Kakar (@KakarVasupriya) October 10, 2020
ബെന്നാർഘട്ട റോഡ്, ഡബിൾ റോഡ്, കണ്ണിങ്ഹാം റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾക്ക് നീങ്ങാൻ സാധിച്ചില്ല. ഈജിപുരയിൽ റോഡ് കാണാൻ കഴിയാതെ സ്കൂട്ടർയാത്രക്കാർ കുഴിയിൽ വീണു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.