ബെംഗളൂരു: ലോകത്ത് വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ല. എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു.
ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിലായിരുന്നു അപൂർവ പ്രസവം. നഗരത്തിലെക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
A baby boy was born in an IndiGo Delhi- Bangalore flight
Both mother & child are doing fine #aviation pic.twitter.com/9hlCh0f9zy
— Arindam Majumder (@ari_maj) October 7, 2020
വിമാനം 7.40 ന് ബെംഗളൂരുവിൽ ഇറങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഇന്റിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു.യുവതിക്ക് വേണ്ട വൈദ്യസഹായം നൽകുന്നതിന് സഹായിച്ച എല്ലാവരെയും കമ്പനി അഭിനന്ദിക്കുകയും ചെയ്തു.
കുഞ്ഞ് പിറന്നതിന്റെ സന്തോഷം ജീവനക്കാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മാസം തികയാതെ പിറന്ന ആണ്‍കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഡിഗോ.
ബുധനാഴ്ച ഡല്‍ഹി- ബംഗളൂരു യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ പ്രസവത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയായിരുന്നു. അതേസമയം വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും അമ്മയ്ക്കും കുഞ്ഞിനും ആശംസ നേരുന്ന വീഡിയോ വൈറലായി.
വിമാനത്തില്‍ നിന്ന് അമ്മയും കുഞ്ഞും ഇറങ്ങുന്ന സമയത്ത് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫും മറ്റു ജീവനക്കാരും ചുറ്റും കൂടി നിന്ന് കയ്യടിച്ച് സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. യുവതിക്ക് അടിയന്തര സഹായം നല്കിയ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.