നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു; ഡോക്ടർക്കെതിരെ പരാതി.

ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. “ജൂലൈ 15 ന് ഡോക്ടർ എന്നെ ആശുപത്രിക്ക് പുറത്ത് കാണാൻ ആവശ്യപ്പെട്ടു. വിൽസൺ ഗാർഡനിലേക്കു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെനിന്ന് അദ്ദേഹം എന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് ബലം പ്രയോഗിച്ച് തൻ്റെ വസ്ത്രങ്ങൾ അഴിക്കുകയും എന്നെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് എന്നെ…

Read More

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.

ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായിരുന്ന ജസ്വന്ത് സിംഗ് (82) അന്തരിച്ചു. വാജ്പേയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധ കാര്യം, വിദേശ കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുൻ പട്ടാളക്കാരനായ സിംഗ് പിന്നീട് ജനസംഘത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.

Read More

നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ. വിദ്യാരണ്യപുരം സ്വദേശികളായ മഹേഷ്, മോഹൻ, നവ്യാന്ത്, ഭരത്, ജോസഫ്, രവികിരൺ, രാജു എന്നിവരെയാണ് നാഗമംഗല പോലീസ് അറസ്റ്റുചെയ്തത്. മാണ്ഡ്യ ജില്ലയിലെ നാഗമംഗല ടൗണിലുള്ള ഒരു ലോഡ്ജിൽനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുവന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. ബെംഗളൂരു സ്വദേശിയായ നവീനെയാണ് സംഘം രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ പിടിയിൽ പെടാതിരിക്കാൻ നവീനെയുമായി സംഘം ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗമംഗലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. തുടർന്ന് നവീന്റെ ബന്ധുമുഖേന സംഘം പണം കൈപ്പറ്റി.…

Read More

തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് വകവയ്ക്കാതെ സർക്കാർ തൊഴിൽ നിയമഭേദഗതി പാസാക്കി

ബെംഗളൂരു: വ്യവസായത്തർക്കനിയമം, ഫാക്ടറിനിയമം, കരാർജോലിനിയമം എന്നിവയിലാണ് ഭേദഗതിവരുത്തിയത്. ഇതോടെ 300-ലധികം ജീവനക്കാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾമാത്രമേ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാരിന്റെ അനുമതി ആവശ്യമുള്ളൂ. നേരത്തേ ഇത് 100 ജീവനക്കാർ ആയിരുന്നു. അധികസമയം ജോലി 75 മണിക്കൂറിൽനിന്ന് 125 മണിക്കൂറായി ഉയർത്തുകയുംചെയ്തു. അധിക സമയം ജോലി സർക്കാർ കൂട്ടിയത് തൊഴിലാളികളുടെ സമ്മതമില്ലാതെയാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. തൊഴിൽനിയമം ഭേദഗതി ചെയ്തത് തൊഴിലാളിവിരുദ്ധമാണെന്ന് പ്രിയങ്ക് ഖാർഗെ എം.എൽ.എ. പറഞ്ഞു. ബിസിനസ് സുഗമമാകുന്നതിന്റെപേരിൽ തൊഴിലാളികളുടെ അവസ്ഥ ദുരിതമാക്കുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, തൊഴിൽനിയമഭേദഗതി അധികസമയം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്…

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് 4 മാസം കഴിഞ്ഞു; ബെംഗളൂരു മലയാളികൾക്ക് മാത്രം നാട്ടിൽ പോകാൻ തീവണ്ടിയില്ല.

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലെത്താൻ ടാക്സിക്ക് ആയിരങ്ങൾ കൊടുക്കണം, കർണാടക – കേരള ആർ.ടി.സിയിലായാലും വൻ തുകയാണ്. എന്നാൽ തീവണ്ടി സർവ്വീസ് ഉണ്ടെങ്കിൽ സ്ലീപ്പറിൽ ടിക്കറ്റ് നിരക്ക് വരുന്നത് 500-600 രൂപ മാത്രം. വയസായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും ആയാസമായി യാത്ര ചെയ്യാൻ കഴിയുന്നതും തീവണ്ടിയിലാണ്. എന്നാൽ മംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് തീവണ്ടി സർവീസ് പ്രഖ്യാപിച്ചതിന് ശേഷവും ബെംഗളൂരു മലയാളികൾക്ക് മാത്രം ആ ഭാഗ്യം ലഭിച്ചിട്ടില്ല. നിലവിൽ ഈ നഗരത്തിൽ നിന്ന് തീവണ്ടി സർവ്വീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ എക സംസ്ഥാനമാണ് കേരളം.…

Read More

വീണ്ടും ആക്റ്റീവ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ; ആകെ കോവിഡ് മരണം 8500 കടന്നു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 86 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8503 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :86(86) ആകെ കോവിഡ് മരണം :8503(8417) ഇന്നത്തെ കേസുകള്‍ :8811(8655) ആകെ പോസിറ്റീവ് കേസുകള്‍ :566023(557212) ആകെ ആക്റ്റീവ് കേസുകള്‍ : 101782(98474) ഇന്ന് ഡിസ്ചാര്‍ജ് :5417(5644) ആകെ ഡിസ്ചാര്‍ജ് :455719(450302) തീവ്ര പരിചരണ വിഭാഗത്തില്‍ :832(823) കര്‍ണാടകയില്‍…

Read More

കോവിഡ് പ്രതിരോധത്തിന് കാശില്ലെങ്കിലെന്താ ? മുൻ പ്രധാനമന്ത്രിക്ക് 60 ലക്ഷത്തിൻ്റെ എസ്.യു.വി.നൽകി സർക്കാർ.

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിന് കാശ് കണ്ടെത്താൻ പല വഴികൾ തേടുകയാണ് കർണാടക സർക്കാർ. അതേ സമയം മുൻ പ്രധാനമന്ത്രിയും രാജ്യസഭാ എം.പി.യും ജനതാദൾ എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡക്ക് 60 ലക്ഷം രൂപയുടെ വോൾവോ എസ്.യു.വി അനുവദിച്ചിരിക്കുകയാണ് സർക്കാർ. 76 ലക്ഷം രൂപ വില വരുന്ന വോൾവോ എക്സ് സി 60, വണ്ടി നികുതി ഇളവോടെ വാങ്ങിയപ്പോൾ ആണ് 60 ലക്ഷം വിലയായത്. സംസ്ഥാന മന്ത്രിമാർക്കും രാജ്യസഭാ – ലോക്സഭാ എം പിമാർക്കും വേണ്ടി വാങ്ങുന്ന വാഹനത്തിൻ്റെ വില 22 ലക്ഷം കടക്കാൻ…

Read More

തിങ്കളാഴ്ച കർണാടക ബന്ദ് !

ബെംഗളൂരു : കർഷകൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാവുന്ന എ.പി.എം.സി.കളുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിനും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഭൂപരിഷ്ക്കരണ ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ കർഷകർ തിങ്കളാഴ്ച സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. നടപ്പു നിയമസഭ ബില്ലുകൾ പാസാക്കിയേക്കുമെന്ന ആശങ്കയിലാണിവർ. നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അതിനാൽ 28നു പ്രഖ്യാപിച്ച ബന്ദുമായി മുന്നോട്ടു പോകുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. അതേ സമയം നിയമഭേദഗതി സംബന്ധിച്ച് കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ബിൽ അനുസരിച്ച് കൃഷി ഭൂമിയുടെ 2%മാത്രമേ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂ എന്നും യെഡിയൂരപ്പ…

Read More

ഇനിയുമൊരു ലോക്ക്ഡൗണിന് സാദ്ധ്യതയുണ്ടോ ? സർക്കാറിന് പറയാനുള്ളത്.

ബെംഗളൂരു : സംസ്ഥാനത്ത് ഇനിയും ഒരു ലോക്ക് ഡൗണിന് സാദ്ധ്യതയുണ്ട് എന്നുള്ള രീതിയിൽ സോഷ്യൽ മീഡിയാ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദീകരണവുമായി എത്തിയിരിക്കുകയാണ് സർക്കാർ. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകർ പറഞ്ഞത് ഇങ്ങനെ, കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയുമായി ചർച്ചകൾ നടന്നിരുന്നു, ഇനിയും ഒരു ലോക്ക് ഡൗൺ ആവശ്യമെങ്കിൽ അതു നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി, എന്നാൽ അത് വെറും നിർദ്ദേശം മാത്രമായിരുന്നു. നിർബന്ധമായിരുന്നില്ല, അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ഇനി ഒരു ലോക്ക് ഡൗണിന് സർക്കാർ പദ്ധതി ഇല്ല, രോഗം കൂടുതലായി…

Read More

കോവിഡ് ഉണ്ടെന്ന വ്യാജേന ബൊമ്മനഹള്ളിയിൽ നിന്ന് ആംബുലൻസിൽ കടത്തിക്കൊണ്ടു പോയ യുവതി തിരിച്ചെത്തി.

ബെംഗളൂരു : ഏകദേശം 3 ആഴ്ച മുൻപാണ് ബൊമ്മനഹള്ളിയിലെ 28 കാരിയെ ആംബുലൻസിൽ കടത്തിക്കൊണ്ടു പോയ സംഭവം നടക്കുന്നത്. http://88t.8a2.myftpupload.com/archives/56753 ഒരു ദിവസം 2 പേർ കോവിഡ് ടെസ്റ്റിന് വരികയും പിന്നീട് അടുത്ത ദിവസം പോസിറ്റീവ് ആണെന്ന് അറിയിച്ചു കൊണ്ട് ഇവർ തന്നെ ആംബുലൻസുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പോലീസിന് പരാതി ലഭിക്കുകയും അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ് എന്ന് യുവതി അറിയിച്ചിരുന്നു. ഭർത്താവിൻ്റേയും ഭർതൃസഹോദരിയുടേയും പീഡനം സഹിക്കവയ്യാതെ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു ഇതെന്ന്…

Read More
Click Here to Follow Us