ഇനിയുമൊരു ലോക്ക്ഡൗണിന് സാദ്ധ്യതയുണ്ടോ ? സർക്കാറിന് പറയാനുള്ളത്.

ബെംഗളൂരു : സംസ്ഥാനത്ത് ഇനിയും ഒരു ലോക്ക് ഡൗണിന് സാദ്ധ്യതയുണ്ട് എന്നുള്ള രീതിയിൽ സോഷ്യൽ മീഡിയാ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദീകരണവുമായി എത്തിയിരിക്കുകയാണ് സർക്കാർ.

മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകർ പറഞ്ഞത് ഇങ്ങനെ, കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയുമായി ചർച്ചകൾ നടന്നിരുന്നു, ഇനിയും ഒരു ലോക്ക് ഡൗൺ ആവശ്യമെങ്കിൽ അതു നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി, എന്നാൽ അത് വെറും നിർദ്ദേശം മാത്രമായിരുന്നു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

നിർബന്ധമായിരുന്നില്ല, അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ഇനി ഒരു ലോക്ക് ഡൗണിന് സർക്കാർ പദ്ധതി ഇല്ല, രോഗം കൂടുതലായി ബാധിച്ച സ്ഥലങ്ങൾ അടച്ചിടുകയും ഇല്ല. മന്ത്രി അറിയിച്ചു.

രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിലേക്കെത്തിക്കുകയും പ്രതിരോധ കാര്യങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയുമാണ് ഇപ്പോഴത്തെ വഴി എന്ന് കോവിഡിൽ നിന്ന് വിമുക്തനാവുക കൂടി ചെയ്ത വിനോദ സഞ്ചാര വകുപ്പു മന്ത്രി സി.ടി.രവി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts