കോവിഡ് ഉണ്ടെന്ന വ്യാജേന ബൊമ്മനഹള്ളിയിൽ നിന്ന് ആംബുലൻസിൽ കടത്തിക്കൊണ്ടു പോയ യുവതി തിരിച്ചെത്തി.

ബെംഗളൂരു : ഏകദേശം 3 ആഴ്ച മുൻപാണ് ബൊമ്മനഹള്ളിയിലെ 28 കാരിയെ ആംബുലൻസിൽ കടത്തിക്കൊണ്ടു പോയ സംഭവം നടക്കുന്നത്.

http://88t.8a2.myftpupload.com/archives/56753

ഒരു ദിവസം 2 പേർ കോവിഡ് ടെസ്റ്റിന് വരികയും പിന്നീട് അടുത്ത ദിവസം പോസിറ്റീവ് ആണെന്ന് അറിയിച്ചു കൊണ്ട് ഇവർ തന്നെ ആംബുലൻസുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

തുടർന്ന് പോലീസിന് പരാതി ലഭിക്കുകയും അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ് എന്ന് യുവതി അറിയിച്ചിരുന്നു.

ഭർത്താവിൻ്റേയും ഭർതൃസഹോദരിയുടേയും പീഡനം സഹിക്കവയ്യാതെ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു ഇതെന്ന് അഭിഭാഷകനോടൊപ്പം എത്തിയ യുവതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts